13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*കോൺഗ്രസ് പുനഃസംഘടന; സണ്ണി ജോസഫ് അധ്യക്ഷനായി കെപിസിസി നേതൃനിര പുനഃസംഘടിപ്പിച്ച ശേഷമുള്ള സമ്പൂർണ അഴിച്ചുപണി*

2021ലെ പുനഃസംഘടനയെ അപേക്ഷിച്ച് വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലിൽനിന്നു പതിമൂന്നായി.  ജനറൽ സെക്രട്ടറിമാരുടെ എണ്ണം 23ൽനിന്ന് 59 ആയി. ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ സന്ദീപ് വാരിയരെ ജനറൽ സെക്രട്ടറിയാക്കി. 

ഫോൺ സംഭാഷണ വിവാദത്തെത്തുടർന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്‌ഥാനം രാജിവയ്ക്കേണ്ടി വന്ന പാലോട് രവി കെപിസിസി വൈസ് പ്രസിഡന്റുമാരിലൊരാളായി തിരിച്ചെത്തി. യുവനിരയിൽനിന്ന് ഹൈബി ഈഡൻ എംപി, മുൻ എംപി രമ്യ ഹരിദാസ്, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ വി.ടി.ബൽറാം, കോട്ടയം മുൻ ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന എം.ലിജു എന്നിവരും മുതിർന്ന നേതാക്കളായ ടി.ശരത്ചന്ദ്രപ്രസാദ്, ഡി.സുഗതൻ, വി.പി.സജീന്ദ്രൻ, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയി കെ.പൗലോസ്, ജയ്‌സൺ ജോസഫ് എന്നിവരും വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്. വി.എ.നാരായണനാണ് ട്രഷറർ.

ആര്യടൻ ഷൗക്കത്ത്, ഹക്കിം കുന്നിൽ, കെ.എസ്. ശബരിനാഥ്, ബി. ആർ.എം.ഷഫീർ തുടങ്ങിയവർ ജനറൽ സെക്രട്ടറിമാരായി. നിലവിലെ 33 അംഗ രാഷ്ട്രീയകാര്യ സമിതിയിലേക്ക് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, മുൻ മന്ത്രി പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ.മണി എന്നിവരെക്കൂടി ഉൾപ്പെടുത്തി. 


Related Stories

latest news


Most Popular