13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വയം നടപടികള്‍ സ്വീകരിക്കൂവെന്ന് എംഎല്‍എ ആര്യാടന്‍ ഷൗക്കത്തിനോട് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: നിലമ്പൂര്‍ മണ്ഡലത്തിലെ ആദിവാസികളുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വയം നടപടികള്‍ സ്വീകരിക്കൂവെന്ന് പൊതുതാല്‍പര്യ ഹര്‍ജിക്കാരനും സ്ഥലം എംഎല്‍എയുമായ ആര്യാടന്‍ ഷൗക്കത്തിനോട് ഹൈക്കോടതി. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാനുള്ള കര്‍ത്തവ്യം എംഎല്‍എ എന്ന നിലയില്‍ സ്വയം ഏറ്റെടുക്കണം. അക്കാര്യം നിര്‍വ്വഹിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെത്തന്നെ ചുമതലപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആദിവാസി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ആര്യാടന്‍ ഷൗക്കത്ത് രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

എംഎല്‍എ ആയ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയപ്പോഴാണ് ഹൈക്കോടതിയുടെ അസാധാരണ നിര്‍ദ്ദേശം. പ്രശ്നങ്ങള്‍ പരിഹരിക്കാനായി ആര്യാടന്‍ ഷൗക്കത്ത് ഇടപെടണം. പരാജയപ്പെട്ടാല്‍ വീണ്ടും കോടതിയെ സമീപിക്കാം. ജനപ്രതിനിധി എന്ന നിലയില്‍ ഉന്നത സ്ഥാനത്താണ് ഹര്‍ജിക്കാരന്‍. പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍ എംഎല്‍എയുടെ പ്രകടന പത്രികയാകണം. ഹൈക്കോടതിയോടല്ല ഇക്കാര്യം ആവശ്യപ്പെടേണ്ടത്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി നിര്‍ബന്ധിതരാക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

ഹര്‍ജി പിന്‍വലിക്കാനുള്ള ആവശ്യം ആശ്ചര്യപ്പെടുത്തി. ആര്യാടന്‍ ഷൗക്കത്ത് പ്രദേശത്തെ എംഎല്‍എയായ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഹര്‍ജിക്കാരന്‍ പ്രാപ്തനാണെന്നും നിരീക്ഷിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. 2018ലും 2019ലും ഉണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയ പാലം പുനര്‍ നിര്‍മ്മിക്കണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് 2023 ജൂലൈയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ആര്യാടന്‍ ഷൗക്കത്ത് ഉന്നയിച്ചത്.

Related Stories

latest news


Most Popular