13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ബ്ലൂഫിന്‍ വില്ല പ്രൊജക്ടുമായി ബന്ധപ്പെട്ടു പി കെ ഫിറോസിനെതിരെ ആരോപണവുമായി ജലീല്‍*

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ബ്ലൂഫിന്‍ വില്ല പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പി കെ ഫിറോസിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ബ്ലൂഫിന്‍ വില്ല പ്രൊജക്ടിന് ഫിറോസ് ഭൂമി എടുത്തിരിക്കുന്നത് എവിടെയാണെന്നും ആ ഭൂമി വാങ്ങാനുള്ള പണം ഫിറോസിന് എവിടെ നിന്നാണ് ലഭിച്ചതെന്നുമാണ് ജലീല്‍ ചോദിക്കുന്നത്. പി കെ ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെച്ചത് ചൂണ്ടിക്കാട്ടി ജലീല്‍ ഫിറോസിനെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലൂഫിന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഫിറോസിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

പത്രക്കാരെ നേരില്‍ കണ്ട് ഈ ചോദ്യങ്ങള്‍ക്ക് തെളിവുയര്‍ത്തി മറുപടി പറയാന്‍ ഫിറോസിന് ധൈര്യമുണ്ടോ എന്ന ചോദ്യവും ജലീല്‍ ഉയര്‍ത്തി. സഹോദരന്‍ ബുജൈറിന്റെ ജാമ്യത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ തിരക്കിലാണെങ്കില്‍ ഫേസ്ബുക്കിലൂടെ  മറുപടി നല്‍കിയാല്‍ മതിയെന്നും ജലീല്‍ പറഞ്ഞു. ഫിറോസിന്റെ വില്ല പ്രൊജക്ടില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടാതിരിക്കാന്‍ ലീഗിലെ പുത്തന്‍ പണക്കാര്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നല്ലതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകനായ ഹരീഷ് വാസുദേവനുമായി ബന്ധപ്പെട്ട് ഫിറോസിനുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും ജലീല്‍ ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്. ഹരീഷ് വാസുദേവന് കൊടുക്കാനുള്ള ഒരു ലക്ഷം അദ്ദേഹത്തിന്റെ അച്ഛന്‍ 2011-ല്‍ സ്ഥലം വാങ്ങാന്‍ ഫിറോസിന് കൊടുത്ത ലക്ഷങ്ങള്‍ക്ക് പുറമെയാണോ എന്നാണ് ജലീലിന്റെ ചോദ്യം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ഫിറോസും ഹരീഷുമാണ്. അതല്ല ഫിറോസിന്റെ 'നിക്ഷേപമില്ലാത്ത സംരഭ'ത്തിലേക്ക് ഓഹരിയായിട്ടാണോ ഹരീഷ് തുക കൊടുത്തത് എന്ന ചോദ്യവും ജലീല്‍ ഉയര്‍ത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ മയക്കുമരുന്നിന് അടിമയായ സഹോദരന്‍ ബുജൈറിന്റെ വക്കീലായി തന്റെ സഹപാഠി ഹരീഷ് വാസുദേവനെയാണോ ഫിറോസ് ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നും ജലീല്‍ ചോദിക്കുന്നുണ്ട്.

Related Stories

latest news


Most Popular