13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഐഎസ്ആര്‍ഒയില്‍ നിരവധി ഒഴിവുകള്‍

ഐഎസ്ആര്‍ഒ - വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ആറ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

തിരുവനന്തപുരത്തായിരിക്കും നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ പാറശ്ശാല, നെട്ടയം, ജഗതി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12000 രൂപയ്ക്കും 36000 രൂപയ്ക്കും ഇടയില്‍ പ്രതിമാസം ശമ്പളം ലഭിക്കും.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ ഓരോ വിസിറ്റിനും 3,000 രൂപ ശമ്പളം ലഭിക്കും. ഫിസിയോതെറാപ്പിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപയും ഡെര്‍മറ്റോളജിസ്റ്റ് തസ്തികയില്‍ ഓരോ കണ്‍സള്‍ട്ടേഷനും 400 രൂപയും ആയിരിക്കും ശമ്പളം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 60 വയസാണ്.

സ്ഥിര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സിലിലെ സ്ഥിരം രജിസ്‌ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സൈക്കോളജിയില്‍ ബിഎസ്സിയും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്സിയും അല്ലെങ്കില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷനുള്ള ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ഉണ്ടായിരിക്കണം.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷവും ഉണ്ടായിരിക്കണം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫിസിയോതെറാപ്പിയില്‍ ബാച്ചിലര്‍ അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്.

ഡെര്‍മറ്റോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷനോടുകൂടിയ എംബിബിഎസ് കൂടാതെ എംഡി/ഡിഎന്‍ബി ഡെര്‍മറ്റോളജി അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അധിക യോഗ്യതയുള്ള രജിസ്‌ട്രേഷനോടുകൂടിയ ഡെര്‍മറ്റോളജിയില്‍ പിജി ഡിപ്ലോമയും വേണം. ഡെര്‍മറ്റോളജിയില്‍ പിജി ബിരുദം/ഡിപ്ലോമ പൂര്‍ത്തിയാക്കിയതിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.vssc.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇ-മെയില്‍ വഴി സമര്‍പ്പിക്കേണ്ടതാണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളൂ. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഇ-മെയില്‍/ഫോണ്‍ വഴി അറിയിപ്പ് ലഭിക്കും.












Related Stories

latest news


Most Popular