13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇന്ത്യൻ ഓവർസീസ് ബാങ്ക് അപ്രന്റീസ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു*

ഇന്ത്യൻ ഓവർസീസ് ബാങ്ക് അപ്രന്റീസ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ആകെ 750 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം. ആഗസ്റ്റ് 10 മുതല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ നല്‍കാം.


അവസാന തീയതി ആഗസ്റ്റ് 20.


തസ്തിക & ഒഴിവ്


കേരളത്തില്‍ 33 ഒഴിവുകളാണുള്ളത്.


പരസ്യ നമ്പർ: HRDD/APPR/01/2025-26


പ്രായപരിധി


20 വയസിനും, 28 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.


യോഗ്യത


അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വിജയിച്ചിരിക്കണം.


തെരഞ്ഞെടുപ്പ്


ഓണ്‍ലൈൻ ടെസ്റ്റിന്റെയും, പ്രാദേശിക ഭാഷ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.


അപേക്ഷ ഫീ


എസ്.സി, എസ്.ടി, വനിതകള്‍ എന്നിവർക്ക് 708 രൂപയാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാർക്ക് 472 രൂപ. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 944 രൂപ അടച്ചാല്‍ മതി.


സ്റ്റൈപ്പന്റ്


അപ്രന്റീസ് കാലയളവില്‍ പ്രതിമാസം 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ സ്റ്റൈപ്പന്റ് അനുവദിക്കും.


അപേക്ഷ


താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അപ്രന്റീസ് തസ്തിക തിരഞ്ഞെടുത്ത് ഓണ്‍ലൈൻ അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.


Related Stories

latest news


Most Popular