13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

നബാര്‍ഡില്‍ അവസരം, പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാം

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (NABFINS) കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഇന്ത്യയിലുടനീളമുള്ള വിവിധ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജൂണ്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. നേരിട്ടുള്ള നിയമനമായിരിക്കും. അപേക്ഷകരുടെ പരമാവധി പ്രായപരിധി 33 വയസ് ആയിരിക്കണം. പിയുസി അല്ലെങ്കില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സും ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശവും നിര്‍ബന്ധമാണ്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ ആയി ജോലി ചെയ്യാന്‍ ആവശ്യമായ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാല്‍ നബാര്‍ഡ് വെബ്‌സൈറ്റില്‍ കയറി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട  വിധം

www.nabard.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. ശേഷം റിക്രൂട്ട്‌മെന്റ് / കരിയര്‍ / പരസ്യ മെനു'എന്നതില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ എന്ന ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധാപൂര്‍വം വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.

ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിച്ച് വെക്കാന്‍ മറക്കരുത്.

എന്താണ് നബാര്‍ഡ്?

ഇന്ത്യയിലെ ഒരു ഉന്നത വികസന ബാങ്ക് ആണ് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് അഥവാ നബാര്‍ഡ്. പൊതുമേഖലാ സ്ഥാപനമായ നബാര്‍ഡ് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക മേഖലാ വികസനം, ചെറുകിട-കുടില്‍ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴില്‍ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിര്‍ത്തല്‍, ഗ്രാമപ്രദേശങ്ങളില്‍ നിലനില്‍ക്കാവുന്ന സമഗ്ര വികസനപദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് നബാര്‍ഡിന്റെ ഉദ്ദേശ്യം. 1982 ജൂലൈ 12നു പാര്‍ലമെന്റിന്റെ പ്രത്യേക നിയമം വഴിയാണ് നബാര്‍ഡ് സ്ഥാപിതമായത്.










Related Stories

latest news


Most Popular