19 Jun 2026
Friday
LATEST NEWS
മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു... ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ...

ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: ജനപ്രതിനിധികൾക്ക് പുറമെ പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം ഒരുക്കുന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് കേരള നിയമസഭ നീങ്ങുകയാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. നിയമസഭയിൽ ജനപങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ, സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.

വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിൽ നടപ്പിലുള്ള മാതൃകകൾ പഠിച്ച് പൊതുജനങ്ങൾക്കും സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

നിയമസഭയെ കൂടുതൽ ജനകീയമാക്കുന്നതിനായി നിരവധി പദ്ധതികൾ പരിഗണനയിലാണെന്നും സ്പീക്കർ അറിയിച്ചു. 138 വർഷത്തെ ചരിത്രമുള്ള കേരള നിയമസഭയുടെ അപൂർവവും വിലമതിക്കാനാവാത്തതുമായ പുസ്തകങ്ങളും രേഖകളും ഡിജിറ്റലൈസ് ചെയ്ത് ഓഡിയോബുക്കുകളാക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെയും നിയമസഭയുടെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നിയമനിർമാണ പ്രക്രിയയിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.

Related Stories

latest news


Most Popular