13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

സംസ്ഥാനത്ത് ഷിഗല്ല രോഗബാധ പടരുന്നു, രോഗം സ്ഥിരീകരിച്ചത് 100 ലധികം പേർക്ക്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍

 ഷിഗല്ല രോഗബാധയെത്തുടര്‍ന്ന് നാല് വയസ്സുകാരന്‍ മരണപ്പെടുകയും, മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

നിലവില്‍ നൂറിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചതെന്നും
മനുഷ്യന്റെ കുടലിനെ ബാധിക്കുന്ന രോഗമാണിതെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു. 

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി.

വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. രോഗബാധിതരായ വ്യക്തികള്‍ ആഹാരം പാചകം ചെയ്യുന്നത് രോഗം പകരാന്‍ ഇടയാക്കും സ്‌കൂളുകളില്‍ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. 

അതേസമയം വയനാട്ടിലെ ഒരു വിദ്യാലയത്തില്‍ 164 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായ സംഭവത്തിന് നിലവിലെ ഷിഗല്ല ബാധയുമായി ബന്ധമില്ലെന്ന് മന്ത്രി മുരളീധരൻ വ്യക്തമാക്കി.

സ്‌കൂളിലെ കുഴല്‍ക്കിണര്‍ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും, കിണര്‍ വെള്ളത്തിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.

Related Stories

latest news


Most Popular