15 Jun 2026
Monday
LATEST NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; കൊല്ലത്ത് ബസ് ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം... യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം.... അഞ്ചുവർഷത്തെ വിവാഹമോചന പോരാട്ടത്തിന് അപ്രതീക്ഷിത അന്ത്യം; കോടതിയിൽ ഭർത്താവിനെ ചേർത്ത് പിടിച്ച് യുവതി... ബ്രസീലിൽ ദാരുണ അപകടം; യുവതി മരിക്കുമ്പോൾ പ്രതിശ്രുത വരനും സമീപത്ത്... കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി... ദേവാരണ്യം പദ്ധതിക്ക് കരുത്തായി 10,000 വൃക്ഷത്തൈകൾ; ദേവസ്വം ബോർഡും വനംവകുപ്പും കൈകോർക്കുന്നു... നെയ്‌മറില്ലാത്ത ബ്രസീലിന് തുടക്കത്തിൽ തടസ്സം; മൊറോക്കോയ്‌ക്കെതിരെ സമനില... ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ജൂലൈ ഒന്‍പതിന്... ജോർഹാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 വിമാനം തകർന്നു വീണു; അഞ്ച് സൈനികർ വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു... തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു...

സലിം കുമാറിന്റെ വിയോഗം: "എനിക്ക് കൂടെപ്പിറപ്പിനെ നഷ്ടമായി" – മുഖ്യമന്ത്രി വി ഡി സതീശൻ

പ്രശസ്ത നടൻ സലിം കുമാർ അന്തരിച്ചെന്ന വാർത്തയിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ വി.ഡി. സതീശൻ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സലിം കുമാറുമായുള്ള ആത്മബന്ധവും അദ്ദേഹത്തിന്റെ വ്യക്തിത്വവും അനുസ്മരിച്ചത്.

"ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിം കുമാർ. അയാളും ഞാനും തമ്മിൽ അതിതീവ്രമായ ഒരു ആത്മബന്ധമുണ്ടായിരുന്നു. എന്റെ നാടിന്റെ അഭിമാനമായ ഒരാളായിരുന്നു അദ്ദേഹം," എന്ന് വി.ഡി. സതീശൻ കുറിച്ചു.

രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു സലിം കുമാറെന്നും, വ്യക്തിപരമായ നഷ്ടങ്ങളെ പോലും അവഗണിച്ച് തന്റെ വിശ്വാസങ്ങൾ തുറന്നു പറയാൻ ധൈര്യം കാട്ടിയ കലാകാരനായിരുന്നു അദ്ദേഹമെന്നും സതീശൻ അനുസ്മരിച്ചു. "ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരനായിരുന്നു അദ്ദേഹം. എന്റെ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനുള്ള അവകാശം പോലെ അത് പിടിച്ചുവാങ്ങിയിരുന്നു," എന്നും അദ്ദേഹം പറഞ്ഞു.

ഹാസ്യനടൻ എന്ന വിശേഷണത്തിനപ്പുറം അഭിനയത്തിന്റെ വിവിധ തലങ്ങളിൽ ലോകോത്തര നിലവാരം തെളിയിച്ച പ്രതിഭയായിരുന്നു സലിം കുമാറെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. "ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുവശത്ത് കണ്ണീരിന്റെ നനവ് ഹൃദയത്തിലേക്ക് പകരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് ഒരു മഹാപ്രതിഭയെയും എനിക്ക് എന്റെ കൂടെപ്പിറപ്പിനെയുമാണ് നഷ്ടമായത്," എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

സലിം കുമാറിന്റെ വിയോഗം മലയാള സിനിമാ ലോകത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും വി.ഡി. സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related Stories

latest news


Most Popular