13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്‍ന്നാണ് പുറത്തിറക്കിയത്.

എൽ പി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. 

ആഗസ്ത് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ആഗസ്ത് 21ന് ഓണാവധിക്ക് സ്കൂൾ അടയ്ക്കും. ആഗസ്ത് 31നായിരിക്കും അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്. 

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബര്‍ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. ഡിസംബര്‍ 28ന് സ്കൂൾ തുറക്കും.

പ്ലസ് ടൂ പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ് എസ് എൽ സി പരീക്ഷകൾ- 2027 മാർച്ചിലും നടക്കും. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് 2 ന് ആരംഭിച്ച് 29ന് അവസാനിക്കും

Related Stories

latest news


Most Popular