തമിഴ്നാട് സർക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാട് എന്നു മോൻസ് ജോസഫ് വ്യക്തമാക്കി. കമ്പം എംഎൽഎ അടക്കമുള്ളവർ ജലനിരപ്പ് ഉയർത്തി കൂടുതല് വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുല്ലപ്പെരിയാർ സംബന്ധിച്ച നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്.




































































