13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ കേന്ദ്രത്തിൽ BIMSTEC യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം: യുവതലമുറയ്ക്ക് പ്രചോദനമായി എന്ന് പി. വിജയൻ ഐപിഎസ്

ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രത്തിൽ നടന്ന BIMSTEC യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥനായ പി. വിജയൻ യുവ നേതാക്കളെ അഭിസംബോധന ചെയ്തു. ചടങ്ങിൽ ആത്മീയ ഗുരുവായ ശ്രീ ശ്രീ രവിശങ്കർ മായിവേദി പങ്കിട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സി. എസ്. ആർ. രാംൻ്റെസാന്നിധ്യവും പരിപാടിക്ക് ഗൗരവം കൂട്ടി.


ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യുവ നേതാക്കളെ അഭിസംബോധന ചെയ്ത വിജയൻ ഐപിഎസ്, തന്റെ 26 വർഷത്തെ പോലീസ് സേവന ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. "ലോകത്ത് പ്രശ്നങ്ങളെ മാത്രം കാണുന്നവരും, പരിഹാരങ്ങൾ കണ്ടെത്തുന്നവരുമെന്നിങ്ങനെ രണ്ട് വിഭാഗം ആളുകളുണ്ട്. നാം എല്ലായ്പ്പോഴും പരിഹാരങ്ങൾ കണ്ടെത്തുന്നവരുടെ പക്ഷത്ത് നിൽക്കണം" എന്ന സന്ദേശമാണ് അദ്ദേഹം യുവാക്കൾക്ക് നൽകിയത്.


ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്നത് സുദർശന ക്രിയയും ധ്യാനപരിശീലനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യൂണിഫോമിലെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും മനസ്സിനെ ശാന്തവും ഏകാഗ്രവുമായ നിലയിൽ നിലനിർത്താൻ ഇത് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.


"പുറത്ത് മാറ്റം വരുത്താൻ ശ്രമിക്കുന്നതിന് മുൻപ്, ആ മാറ്റം നമ്മുടെ ഉള്ളിൽ തുടങ്ങണം. സമാധാനത്തിന് അതിരുകളില്ല; മനുഷ്യർ വരച്ച അതിരുകൾ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകരുത്" എന്നും വിജയൻ ഐപിഎസ് അഭിപ്രായപ്പെട്ടു.


യുവനേതാക്കളോട് 'മാറ്റത്തിനായി നാളെ വരെ കാത്തിരിക്കരുത്; നിങ്ങൾ തന്നെയാണ് സമാധാനത്തിന്റെ കാവലാളുകൾ' എന്ന സന്ദേശവും അദ്ദേഹം നൽകി.


പരിപാടി യുവതലമുറയ്ക്ക് ആത്മവിശ്വാസവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുന്ന പ്രചോദനമൂല്യമായ വേദിയായി മാറി.

Related Stories

latest news


Most Popular