13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ.

രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ സിറപ്പ് നല്‍കുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിറപ്പ് നല്‍കുന്നത് നിരുത്സാഹപ്പെടുത്താനുമാണ് പദ്ധതിയിടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് രേഖയിലാണ് (എൻഎഫ്‌ഐ) നിർദേശം.

രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ നിർദേശിക്കാനോ നല്‍കാനോ പാടില്ലെന്ന് കരടുരേഖ വ്യക്തമാക്കുന്നു. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൃത്യമായ വൈദ്യപരിശോധനയും മേല്‍നോട്ടവുമില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കുന്നത് ഒഴിവാക്കണം.

അതിഗുരുതര സാഹചര്യങ്ങളില്‍ മാത്രം ഡോക്ടർമാരുടെ കർശന മേല്‍നോട്ടത്തില്‍ മരുന്നുകള്‍ നല്‍കാം തുടങ്ങിയവയാണ് നിർദേശങ്ങള്‍. കഴിഞ്ഞ വർഷം കുട്ടികള്‍ക്ക് നല്‍കിയ കഫ് സിറപ്പുകളില്‍ ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ (ഡിഇജി), എത്തിലീൻ ഗ്ലൈക്കോള്‍ (ഇജി) തുടങ്ങിയ വിഷാംശങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്നാണ് നീക്കം.

Related Stories

latest news


Most Popular