13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

അധികാരമേറ്റ് മണിക്കൂറുകൾക്കകം ജനക്ഷേമം മുൻനിർത്തിയ നിർണായക ഉത്തരവുകളുമായി മുഖ്യമന്ത്രി വിജയ് രംഗത്ത്

സ്ത്രീസുരക്ഷയും ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി ഇളവും അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേക സേന രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിന് പുറമെ സ്ത്രീകൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ പ്രത്യേക ഹെൽപ്‌ലൈൻ സംവിധാനവും ഏർപ്പെടുത്തും. ലഹരിമരുന്ന് വ്യാപനം തടയാൻ പ്രത്യേക ദൗത്യസംഘത്തെയും നിയമിച്ചിട്ടുണ്ട്. ലഹരി മാഫിയയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക സർക്കാർ പ്രധാന ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗാർഹിക ഉപഭോക്താക്കൾക്ക് മാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചതും ജനങ്ങൾക്ക് വലിയ ആശ്വാസമായി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടിവെള്ളം എന്നീ അടിസ്ഥാന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.
കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ള അടിസ്ഥാന തൊഴിൽവിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുതാര്യമായ ഭരണസംവിധാനമാണ് സർക്കാർ കാഴ്ചവയ്ക്കുകയെന്നും, വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, ആരോഗ്യം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുമെന്നും വ്യക്തമാക്കി.
ഭരണത്തിൽ പല അധികാരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും, ഏകോപിത നേതൃത്വമാണ് സർക്കാരിന്റെ ശക്തിയാവുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

latest news


Most Popular