19 Jun 2026
Friday
LATEST NEWS
കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു...

സ്കൂളിലേക്കുള്ള വഴിയിൽ കിട്ടിയത് പണം നിറഞ്ഞ ബാഗ്; പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് രണ്ടാം ക്ലാസുകാരൻ മുഹമ്മദ് യാസീൻ മാതൃകയായി

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ചിന്നസെമൂർ ഗ്രാമത്തിൽ നിന്നുള്ള രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യാസീൻ സത്യസന്ധതയുടെ വലിയ മാതൃകയായി മാറി. സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയരികിൽ നിന്ന് കിട്ടിയ പണം നിറഞ്ഞ ബാഗ് യാതൊരു മടിയും കൂടാതെ അധ്യാപകരെ ഏൽപ്പിച്ചാണ് ഈ കൊച്ചുമിടുക്കൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.

സർക്കാർ സ്കൂളിൽ പഠിക്കുന്ന യാസീൻ സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്. കൗതുകത്തോടെ ബാഗ് തുറന്ന് നോക്കിയപ്പോൾ അതിൽ ഏകദേശം അമ്പതിനായിരം രൂപയോളം വരുന്ന നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരു രൂപ പോലും എടുക്കാതെ ബാഗ് നേരെ സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു കുട്ടി.

സ്കൂളിലെത്തിയ ഉടൻ തന്നെ യാസീൻ ക്ലാസ് ടീച്ചറായ ജയന്തി ടീച്ചറെ വിവരം അറിയിച്ച് ബാഗ് കൈമാറി. തുടർന്ന് സ്കൂൾ അധികൃതർ ബാഗ് പ്രധാന അധ്യാപികയ്ക്ക് കൈമാറുകയും പിന്നീട് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകരും യാസീനും ചേർന്ന് പണമടങ്ങിയ ബാഗ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ച് കൈമാറി.

യാസീന്റെ സത്യസന്ധതയെ അഭിനന്ദിച്ച എസ്.പി ശക്തി ഗണേശൻ കുട്ടിക്ക് സമ്മാനമായി പണം നൽകാൻ ശ്രമിച്ചെങ്കിലും യാസീൻ അത് സ്നേഹപൂർവ്വം നിരസിച്ചു. തുടർന്ന് യാസീനെയും സഹോദരനെയും സമീപത്തെ കടയിൽ എത്തിച്ച എസ്.പി സ്വന്തം പണം നൽകി പുതിയ യൂണിഫോം, ഷൂസ്, വസ്ത്രങ്ങൾ എന്നിവ വാങ്ങി നൽകി.

വഴിയരികിൽ ചെറിയ തോതിൽ തുണിക്കച്ചവടം നടത്തുന്ന ആളാണ് യാസീന്റെ പിതാവ്. ദിവസ വേതനത്തിൽ കഴിയുന്ന കുടുംബത്തിലെ കുട്ടിയായിട്ടും മകൻ കാണിച്ച സത്യസന്ധതയിൽ അതിയായ അഭിമാനമുണ്ടെന്ന് പിതാവ് പ്രതികരിച്ചു.

പണത്തിനായി മനുഷ്യബന്ധങ്ങൾ പോലും മറക്കുന്ന കാലത്ത് മുഹമ്മദ് യാസീൻ പോലുള്ള കുട്ടികൾ സമൂഹത്തിന് വലിയ പ്രതീക്ഷയും മാതൃകയായി.

Related Stories

latest news


Most Popular