13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ടീഷർട്ടും മാസ്കുമിട്ട് മന്ത്രിയെത്തി; ദർശനത്തിന് ₹4000 ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ട് പൂജാരി, പിന്നാലെ കർശന നടപടി

ചെന്നൈ: ഭക്തന്റെ വേഷത്തിൽ ക്ഷേത്രത്തിലെത്തിയ തമിഴ്നാട് ദേവസംവകുപ്പ് മന്ത്രി  എസ് രമേശ് നടത്തിയ മിന്നൽ പരിശോധനയിൽ ദർശനത്തിനായി കൈക്കൂലി ഈടാക്കുന്ന സംഘത്തെ പിടികൂടി.

തിരുച്ചെന്തൂരിലെ തിരിച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി  ക്ഷേത്രത്തിൽ വി.ഐ.പി ദർശനത്തിനായി ഭക്തരിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മന്ത്രി ടീഷർട്ടും മാസ്കും ധരിച്ച് സാധാരണ ഭക്തനെപ്പോലെ ക്ഷേത്രത്തിലെത്തിയത്.

ദർശനം വേഗത്തിൽ ലഭിക്കണമെങ്കിൽ നാലുപേർക്കായി ₹4000 നൽകണമെന്ന് ഒരു പൂജാരി ആവശ്യപ്പെട്ടു. പണം കൈവശമില്ലെന്ന് അറിയിച്ചതോടെ ഗൂഗിൾപേ വഴി തുക കൈമാറാൻ നിർദേശിക്കുകയായിരുന്നു. മന്ത്രിയുടെ സഹായി ഡിജിറ്റൽ പേയ്മെന്റിലൂടെ തുക നൽകിയതോടെ സംഭവം തെളിവായി
തുടർന്ന് മന്ത്രി തന്റെ യഥാർത്ഥ തിരിച്ചറിയൽ വെളിപ്പെടുത്തി പരിശോധന നടത്തുകയും ബന്ധപ്പെട്ട പൂജാരിയെയും സുരക്ഷാ ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഭക്തരിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പും നൽകി

#TamilNadu #TiruchendurTemple #SRamesh #TempleNews

Related Stories

latest news


Most Popular