13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പ്രശസ്ത തമിഴ് നിർമ്മാതാവ് കെ. രാജൻ അടയാർ നദിയിൽ ചാടി മരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവും അഭിനേതാവും സംവിധായകനുമായ കെ. രാജൻ (85) ചെന്നൈയിലെ **അടയാർ നദി**യിൽ ചാടി ജീവനൊടുക്കിയതായി പോലീസ് സ്ഥിരീകരിച്ചു. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട രാജൻ, പുറത്തേക്കിറങ്ങി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ സിനിമാജീവിതം ആരംഭിച്ച രാജൻ, തുടർന്ന് നടൻ, സംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായി. 1987ൽ രഘുവരൻ അഭിനയിച്ച മൈക്കൽ രാജ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തങ്കമന തങ്കച്ചി, ചിന്ന പൂവായ് കിള്ളാതെ എന്നീ ചിത്രങ്ങൾക്ക് കഥ എഴുതി. നമ്മ ഒരു മറിയാമ്മ സംവിധാനം ചെയ്തതും രാജനാണ്.

ഡബിള്സ്, അവൾ പാവം, നിനക്കാത്ത നാളില്ലൈ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അടുത്തിടെ തുണിവ് എന്ന ചിത്രത്തിൽ അജിത് കുമാർ നായകനായും, ബകാസുരൻ എന്ന ചിത്രത്തിൽ സെൽവരാഘവൻ അഭിനയിച്ചും

അഭിനേതാക്കൾ അമിത പ്രതിഫലം വാങ്ങുന്നുവെന്ന വിമർശനവുമായി രാജൻ ഈയടുത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറച്ചുനാളായി അദ്ദേഹം ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു താമസം.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

latest news


Most Popular