13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഹൈറേഞ്ച് ചുരങ്ങൾ ഇറങ്ങുമ്പോൾ ജാഗ്രത അനിവാര്യമാണ്: ഡ്രൈവർമാർക്ക് നിർണായക മുന്നറിയിപ്പ്

സൗത്ത് ഇന്ത്യയിലെ വിവിധ ഹൈറേഞ്ച് മേഖലകളിലൂടെ വർഷങ്ങളായി യാത്ര ചെയ്ത പരിചയസമ്പന്നരായ ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന കാര്യം വീണ്ടും ശ്രദ്ധയിൽപ്പെടുകയാണ്. ചുരം കയറുന്നതിനെക്കാൾ കൂടുതൽ സാഹസികവും അപകടസാധ്യത നിറഞ്ഞതുമാണ് ചുരം ഇറങ്ങുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ നടന്ന ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കായി ചില നിർണായക നിർദ്ദേശങ്ങൾ പങ്കുവെക്കപ്പെടുന്നു.

"എന്ത് ഗിയറിൽ കയറിയോ, അതേ ഗിയറിൽ തന്നെ ഇറങ്ങണം" — ഹൈറേഞ്ച് ഡ്രൈവിംഗിലെ അടിസ്ഥാന നിയമം ഇതാണെന്ന് വിദഗ്ധർ പറയുന്നു.

ബ്രേക്ക് അമിതമായി ഉപയോഗിക്കുന്നത് എന്തുകൊണ്ട് അപകടകരം?

വലിയ ഇറക്കങ്ങളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് ഡ്രം അമിതമായി ചൂടാകാൻ (overheating) കാരണമാകുന്നു. ഇതിലൂടെ ബ്രേക്ക് ലൈനറുകൾ കടുപ്പം പിടിക്കുകയും, ബ്രേക്കിന്റെ കാര്യക്ഷമത പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യാം. ഇതാണ് പലപ്പോഴും "ബ്രേക്ക് ഫെയിലർ" സംഭവിക്കാൻ ഇടയാക്കുന്നത്.

എൻജിൻ ബ്രേക്കിംഗ് പ്രയോഗിക്കുക

ചെറിയ ഗിയറിൽ ഇറങ്ങുമ്പോൾ എൻജിൻ തന്നെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നതാണ് "എൻജിൻ ബ്രേക്കിംഗ്". ഈ രീതിയിൽ ഡ്രൈവ് ചെയ്യുമ്പോൾ വളരെ കുറഞ്ഞ തോതിൽ മാത്രം ബ്രേക്ക് ഉപയോഗിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാനാകും.

ശ്രദ്ധയും സംയമനവും അനിവാര്യമാണ്

ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുക,അമിത വേഗത, സാങ്കേതിക അറിവില്ലായ്മ എന്നിവയാണ് പല അപകടങ്ങൾക്കും കാരണം. പ്രത്യേകിച്ച് ഓരോ വളവിലും ഡ്രൈവറുടെ പൂർണ്ണമായ ശ്രദ്ധ അത്യാവശ്യമാണ്. ഉറക്കം വന്നാൽ അപ്പോൾ തന്നെ  സൈഡ് ചേർത്ത് വാഹനം നിർത്തി മുഖം കഴുകുകയോ നമ്മൾ വന്ന ദിശയിൽ നിന്നും പുറകിലേക്ക് കുറഞ്ഞത് 100 മീറ്റർ എങ്കിലും  നടക്കുകയും ചെയ്താൽ വാഹനം ഓടിക്കുന്നതിനിടയിൽ ഉറങ്ങിപ്പോകാതെ ഇരിക്കും.

പുതുതലമുറ ഡ്രൈവർമാർ റോഡിലെ നിയമങ്ങളും ഡ്രൈവിംഗിലെ അടിസ്ഥാന സാങ്കേതിക അറിവുകളും കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കപ്പെടുന്നു. ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടെയും പ്രതീക്ഷകളെ ഇല്ലാതാക്കാൻ ഇടയാക്കാം.

ഇന്ന് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ.

ബിനു കരുണാകരൻ

Related Stories

latest news


Most Popular