19 Jun 2026
Friday
LATEST NEWS
മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു... ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ...

കെഎസ്‌ആർടിസി ബസുകള്‍ വാങ്ങിയതില്‍ തട്ടിപ്പെന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖ എവിടെ നിന്ന് ലഭിച്ചതെന്ന് അറിയണമെന്ന് മുൻ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

ഈ രേഖ ചമച്ച്‌ കൊടുത്ത ഉദ്യോഗസ്ഥൻ ആരാണെന്ന് എങ്കിലും ലേഖകൻ വെളിപ്പെടുത്തണമെന്നും കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തില്‍ അന്വേഷണം വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സിബിഐ അന്വേഷിച്ചാലും അതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മാധ്യമങ്ങളൊന്നും വിഷയം ഏറ്റെടുക്കാത്തിനാല്‍ ഓണ്‍ലൈൻ മാധ്യമങ്ങളെ ഇളക്കിവിടുകയാണെന്നും അവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിക്കുമെന്നും ഈ വാർത്തയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വാർത്താസമ്മേളനത്തിലൂടെയായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം.
കെഎസ്‌ആർടിസി ബസ് വാങ്ങാത്ത വില എവിടെ നിന്ന് കിട്ടിയെന്ന് ലേഖകൻ പറയണമെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷം കേരളം ഭരിച്ച എല്‍ഡിഎഫ് സർക്കാരിന് കളങ്കംവരുത്തുന്നതിനാലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്‌ആർടിസിയുടെ ബോർഡ് യോഗത്തിലാണ് ബസ് വാങ്ങുന്നത് തീരുമാനിക്കുന്നത്. അവിടെ മന്ത്രിക്ക് കാര്യമില്ല. കെഎസ്‌ആർടിസിയില്‍ ടെൻഡർ വിളിക്കാതെ വണ്ടി വാങ്ങിക്കാൻ കഴിയില്ല. കെഎസ്‌ആർടിസി ഡയറക്ടർ ബോർഡാണ് വണ്ടി വാങ്ങുന്നതിനുള്ള ഉത്തരവ് നല്‍കുന്നത്. ഇവരെ കബളിപ്പിച്ചിട്ട് കൂടിയ വിലയ്ക്ക് വണ്ടി വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് ഇക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ കാറുവാങ്ങിയത് ലോണെടുത്താണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

latest news


Most Popular