19 Jun 2026
Friday
LATEST NEWS
കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാകും. റബ്ബറിന്റെ താങ്ങുവില 250 ആക്കി... മാസപ്പടി കേസ്; വീണ ടി.യുടെ ബാങ്ക് ലോക്കർ ഇ.ഡി. പരിശോധിക്കുന്നു... കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ... പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി... ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മന്ത്രി എം ലിജു... കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സോളി ആന്റണി ചുമതലയേറ്റു... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം... ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ. എം. സാബു മാത്യു ഐപിഎസ് ചുമതലയേറ്റു... സംസ്ഥാന പൊലീസിൽ നിർണായക സ്ഥാനമാറ്റം; ക്രമസമാധാന എഡിജിപിയായി പി. വിജയൻ... സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ... റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു...

സി.എം.ആർ.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ ടി.വീണയുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായി

കൊച്ചി ഓഫിസില്‍ എട്ടു മണിക്കൂറോളമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) ചോദ്യം ചെയ്യല്‍ നീണ്ടത്. രാവിലെ പത്തോടെയാണ് അവർ ഓഫിസിലെത്തിയത്. 

പുറത്തിറങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

ആവശ്യമെങ്കില്‍ വീണയെ ഇ.ഡി വീണ്ടും വിളിപ്പിക്കും. സി.എം.ആർ.എല്‍-എക്സാലോജിക് കേസില്‍ കരിമണല്‍ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരണ്‍ എസ്. കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ, കർത്തയുടെ ഭാര്യയും സി.എം.ആർ.എല്‍, എംപവർ ഇന്ത്യ ക്യാപ്പിറ്റല്‍ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്. കർത്ത എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ടി. വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് (Exalogic Solutions) സ്വകാര്യ കരിമണല്‍ കമ്പനിയായ സി.എം.ആർ.എല്ലിന് വഴിവിട്ട രീതിയില്‍ പണം നല്‍കി എന്നതാണ് കേസിന്റെ ആധാരം.

2017 നും 2020 നും ഇടയില്‍ വീണാ വിജയനും അവരുടെ കമ്പനിക്കും സി.എം.ആർ.എല്‍ 1.72 കോടി രൂപ നല്‍കിയതായി ആദായനികുതി വകുപ്പിന്റെ തർക്കപരിഹാര ബോർഡ് കണ്ടെത്തുകയായിരുന്നു.

എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരുവിധ സോഫ്റ്റ്‌വെയർ അല്ലെങ്കില്‍ കണ്‍സള്‍ട്ടൻസി സേവനങ്ങളും നല്‍കിയിട്ടില്ലെന്നും, എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി കൃത്യമായി പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസികള്‍ കണ്ടെത്തി. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം 'കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണ'ത്തിന്റെ പരിധിയില്‍‍ വരുമെന്നാണ് ഇ.ഡിയുടെ വാദം.

ഈമാസം 12ന് കൊച്ചി ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണക്കു നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. ശക്തമായ സുരക്ഷയാണ് ഇ.ഡി ഓഫിസില്‍ ഒരുക്കിയിരുന്നത്.

Related Stories

latest news


Most Popular