13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ഹംമ്പ് സ്ഥാപിക്കും

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിനടിയിൽ പെട്ട് യാത്രക്കാരി മരിച്ച സാഹചര്യത്തിൽ ബസ് കയറി ഇറങ്ങുന്ന ഭാഗത്ത്  അടിയന്തിരമായി  ഹംമ്പ് സ്ഥാപിച്ച് ബസ്സുകളുടെ വേഗത നിയന്ത്രിക്കുന്നതിന്  സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ അറിയിച്ചു.

കൂടാതെ സ്റ്റാൻഡിനുള്ളിൽ ബസ് ബേ വേർതിരിക്കുന്നതിന്  ടാർവീപ്പകൾ വെള്ളപെയിന്റടിച്ച്  റിഫ്ലക്ടറോടുകൂടി സ്ഥാപിക്കും.

തിരുനക്കര ബസ് ബേയിലൂടെ  ബസ് യാത്രക്കാരെ കയറ്റിയിറക്കി  പോകുന്നതിനും ബസ് അനധിക്യതമായി പാർക്ക്ചെയ്യുന്നത്  നിയന്ത്രിക്കുന്നതിനും, രാവിലെയും, വൈകുന്നേരവും ട്രാഫിക്  നിയന്ത്രിക്കുന്നതിനായി 2 പോലീസ് ഉദ്യോഗസ്ഥരെ അഡീഷണലായി നിയമിക്കുവാനും, ബസ് ബേയിലൂടെ  ബസ്സുകളുടെ ഓവർടേക്കിംഗ്  ഒഴിവാക്കുന്നതിനായി  ബസ് ബേയുടെ മദ്ധ്യഭാഗത്ത് കൂടി ഡിവൈഡറും, ബസ് സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കരുത് എന്ന ബോർഡും സ്ഥാപിക്കും.

നാഗമ്പടം ബസ് സ്റ്റാൻഡിൽ ഗതാഗതത്തിന് തടസ്സം സ്യഷ്ടിക്കുന്ന ഫുഡ്പാത്ത് കച്ചവടക്കാരെ ഒഴിപ്പിക്കും. ബസ് സ്റ്റാൻഡിൽ തമ്പടിച്ചിരിക്കുന്ന എച്ച്.ഐ.വി  പോസിറ്റീവായ  യാചകരെ  പ്രത്യേക സെല്ലിലേയ്ക്ക് മാറ്റുന്നതിന് പോലീസിന്  നിർദ്ദേശം നൽകുന്നതിനും തിരുനക്കര, നാഗമ്പടം  ബസ് സ്റ്റാൻഡുകളിലെ  അപകടരഹിതമായ  ട്രാഫിക് ക്രമീകരണം സംബന്ധിച്ചുള്ള വിശദമായ ചർച്ചയിൽ തീരുമാനിച്ചതായും ചെയർമാൻ അറിയിച്ചു.

*യോഗത്തിൽ പോലീസ് കൈക്കൊണ്ട മറ്റ് തീരുമാനങ്ങൾ*

Related Stories

latest news


Most Popular