13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോട്ടയം നഗരത്തിലെ അപകടസാധ്യത കുറയ്ക്കാൻ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ; കളക്ടറേറ്റിൽ അവലോകന യോഗം നടത്തി

കോട്ടയം ടൗണിൽ ചിങ്ങവനം മുതൽ സംക്രാന്തി വരെയും വടവാതുർ മുതൽ തിരുവാതുക്കൽ കവല വരെയും ഉള്ള ഭാഗങ്ങളിൽ അപകടം ഇല്ലാത്ത രീതിയിൽ റോഡുകൾ  ക്രമീകരിക്കുന്നതിന് വേണ്ടി   കേരള നിയമസഭാ സ്പീക്കറും കോട്ടയം എംഎൽഎയും ആയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കോട്ടയം കളക്ടറേറ്റിൽ യോഗം ചേർന്നു. 

കോട്ടയം ജില്ലാ കളക്ടർചേതൻ കുമാർ മീണ ഐഎഎസ്  പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് ഐപിഎസ്കോട്ടയം മുനിസിപ്പൽ ചെയർമാൻ സന്തോഷ് കുമാർ, ആർടിഒ പിഡബ്ല്യുഡി എന്നീ  വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പ്രവർത്തകർ വ്യാപാരി വ്യവസായി അസോസിയേഷൻ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു, 


കോട്ടയം നഗരത്തിലെ പ്രധാന റോഡുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനുമായി  അപകടങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ നിർദേശങ്ങൾ യോഗം പരിഗണിച്ചു.


അതോടൊപ്പം, റോഡരികുകളിലും നടപ്പാതകളിലും അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ കർശന നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഇത്തരം കച്ചവടങ്ങൾ ഗതാഗത തടസ്സങ്ങൾക്കും അപകട സാധ്യതകൾക്കും കാരണമാകുന്നതായി അദ്ദേഹം വ്യക്തമാക്കി.

റോഡ് സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ശക്തിപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം ഉറപ്പാക്കണമെന്നും യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് യോഗത്തിൽ അറിയിച്ചു.

റോഡുകളിലെ അപകട സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗം നിർദേശങ്ങൾ നൽകി. നഗരത്തിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള തുടർ നടപടികൾ അടിയന്തരമായി നടപ്പാക്കുമെന്നും യോഗം വിലയിരുത്തി.

Related Stories

latest news


Most Popular