13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ്വലിയ പള്ളി യിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി

ഇന്നലെ ഉച്ചക്ക് ശേഷം 3 മണിയോടെ എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു കൊടിമര ഘോഷയാത്ര ആരംഭിച്ചു

വൈകിട്ട് 5.45 ഓടെ നിരവധി വൈദികരുടെയും, വിശ്വാസകളുടെയും സാന്നിധ്യത്തിൽ സക്കറിയ മാർ സേവേറിയോസ് കൊടിയേറ്റി. 

ദിവസവും രാവിലെ കുർബാനയും മധ്യസ്ഥപ്രാർഥനയും 5.30 നു സന്ധ്യാനമസ്കാരവും നടക്കും. മേയ് ഒന്നു മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നട ക്കും. 
നാളെ രാവിലെ 10നു വയോജനസംഗമം. മേയ് 2നു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ. 

3നു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ് എംജിഎം ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഗീവർഗീസ് യോഹന്നാനു സമ്മാനിക്കും.

മേയ് 5,6,7 തീയതികളാണു പ്രധാന പെരുന്നാൾ. 5നു വിവിധ കുരിശടികളിൽനിന്നുള്ള പുതുപ്പള്ളി തീർഥാടനം. 6നു 11നു പൊന്നിൻകുരിശ് മദ്‌ബഹയിൽ സ്ഥാപിക്കും.വലിയ പെരുന്നാൾ ദിനമായ 7നു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ്. രാവിലെ 8നു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടക്കും. ഉച്ചയ്ക്ക് 2നു പ്രദക്ഷിണം. വൈകിട്ട് 4നു നേർച്ചവിളമ്പ്. മേയ് 23നു പെരുന്നാൾ സമാപിക്കും.

Related Stories

latest news


Most Popular