13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വോട്ടെണ്ണൽ ദിനത്തിൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ തുടർന്ന് രാവിലെ 6 മണി മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനും നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഈ ക്രമീകരണങ്ങൾ.

1. കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് കെ.കെ. റോഡ് വഴി കോട്ടയം ടൗണിലേക്ക് എത്തുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ലോഗോസ് ജംഗ്ഷനിലെത്തി ശാസ്ത്രി റോഡ് വഴി പോകണം. 
2. പ്രൈവറ്റ് ബസുകൾ ടി.എം.എസ്. ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.
3. കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ലോഗോസ് ജംഗ്ഷനിലെത്തി, പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കൂടി പോലീസ് ക്ലബ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഭാഗം വഴി പോകേണ്ടതാണ്.
4. ജില്ലാ ആശുപത്രി, മാമ്മൻ മാപ്പിള ഹാൾ ഭാഗങ്ങളിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (ആംബുലൻസുകൾക്ക് ഒഴികെ) സെൻട്രൽ ജംഗ്ഷൻ, ആർ.ആർ. ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ടിലെത്തി ശാസ്ത്രി റോഡിലൂടെ യാത്ര തുടരേണ്ടതാണ്.
5. മണിപ്പുഴ ഭാഗത്ത് നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിപ്പുഴ ബൈപാസ് ജംഗ്ഷനിൽ നിന്ന് കടുവാക്കുളം, കൊല്ലാട് വഴിയോ, അല്ലെങ്കിൽ മണിപ്പുഴ ബൈപാസ് വഴി ഈരേക്കടവ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞോ പോകേണ്ടതാണ്.

6. രാവിലെ 6 മണി മുതൽ വോട്ടെണ്ണൽ നടപടികൾ അവസാനിക്കുന്നതുവരെ കളക്ട്രേറ്റ് ജംഗ്ഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

7. കൗണ്ടിംഗ് സെന്ററുകളില്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കളക്ട്രേറ്റ് ഭാഗത്ത് ആളെയിറക്കിയ ശേഷം നാഗമ്പടം സ്റ്റേഡിയം, പോപ്പ് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

Related Stories

latest news


Most Popular