13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോട്ടയം തിരുവഞ്ചൂർ നായയുടെ ആക്രമണം ഒൻപതു പേർക്ക് കടിയേറ്റു

കോട്ടയം തിരുവഞ്ചൂർ നീലാണ്ടപ്പടി, കോട്ടമുറി ഭാഗത്ത് നായയുടെ ആക്രമണം. ഒൻപതു പേർക്ക് കടിയേറ്റു. കടിയേറ്റ ആറു പേരെ കോട്ടയം മെഡിക്കൽ കോളേജിലും മൂന്നു പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നീലാണ്ടപ്പടി ഭാഗത്ത് ഇന്ന് വൈകിട്ട്  06.30 ഓടെയാണ് സംഭവം ഉണ്ടായത്. 

നാട്ടുകാരെ ആക്രമിച്ചത് തെരുവുനായ ആണെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന നായയാണ് ആക്രമണം നടത്തിയതെന്ന് സംശയമുയർന്നത്. നായയുടെ കഴുത്തിൽ ബെൽറ്റ് കെട്ടിയിരുന്നു. 

തെരുവുനായ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുള്ളതും, നായയെ പിടിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ ചെയ്തതായും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.

Related Stories

latest news


Most Popular