13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*മൂന്നാം ടി20 ലോകകപ്പ് കിരീടം: ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ മൂന്നാമത്തെ നക്ഷത്രം*

തിരുവനന്തപുരം: ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ സുപ്രധാന മാറ്റം. ജേഴ്‌സിയിലെ ബിസിസിഐ മുദ്ര ആലേഖനം ചെയ്തതിന് മുകളില്‍ മൂന്നാമതൊരു നക്ഷത്രം കൂടി ഉള്‍പ്പെടുത്തി.

ഇതുവരെ രണ്ട് ലോകകപ്പ് വിജയം അടയാളമാക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് ജേഴ്‌സിയില്‍ ഉണ്ടായിരുന്നത്. ഇത്തവണത്തെ വിജയത്തോടെ മൂന്നാമതും ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ 2026 ലോകകപ്പ് വിജയത്തിന്റെ അടയാളമായാണ് പുതിയ നക്ഷത്രം ഉള്‍പ്പെടുത്തിയത്. ഇത് അറിയിച്ചുകൊണ്ടുള്ള വീഡിയോ ബിസിസിഐ പുറത്തുവിട്ടു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ന്യൂസിലൻഡിനെ 96 റണ്‍സിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ലോകകപ്പ് ഫൈനലിലെ റെക്കോർഡ് സ്കോറായ 255 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. വെറും 46 പന്തില്‍ നിന്ന് 5 സിക്സറുകളും 8 ഫോറുകളുമടക്കം 89 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ലോകകപ്പ് ടൂർണമെൻ്റിലെ താരമായി. ഓപ്പണർ അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യക്ക് നേട്ടമായി. അവസാന ഓവറുകളില്‍ ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് (8 പന്തില്‍ 26*) ഇന്ത്യൻ സ്കോർ 250 കടത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യൻ ബൗളർമാരില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറ കളിയിലെ താരമായി. മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ന്യൂസിലൻ്റിൻ്റെ പ്രതീക്ഷകള്‍ എറിഞ്ഞുതകർത്തു. ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തം മണ്ണില്‍ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. 2007, 2024 വർഷങ്ങളിലെ വിജയങ്ങള്‍ക്ക് പിന്നാലെ എത്തിയ ഈ മൂന്നാം കിരീട നേട്ടമാണ് ഇപ്പോള്‍ ഇന്ത്യൻ ജേഴ്‌സിയില്‍ മൂന്നാം നക്ഷത്രമായി തിളങ്ങുന്നത്.

Related Stories

latest news


Most Popular