13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*നാല് വര്‍ഷത്തിന് ശേഷം വിരാട് കോഹ്ലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമത്*

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത്.

വഡോദരയില്‍ ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ പ്രകടനമാണ് കോഹ്ലിയെ ഒന്നാമതെത്തിച്ചത്. തന്റെ സഹതാരം രോഹിത് ശർമ്മയെ പിന്നിലാക്കിയാണ് കോഹ്ലി ഈ കുതിപ്പ് നടത്തിയത്.


ഇതോടെ തന്റെ കരിയറില്‍ പതിനൊന്നാം തവണയാണ് കോഹ്ലി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും ഉള്‍പ്പെടെ 469 റണ്‍സ് നേടിയ തകർപ്പൻ ഫോമിലാണ് താരം.


നിലവില്‍ 785 റേറ്റിംഗ് പോയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 784 പോയിന്റുള്ള ന്യൂസിലൻഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ടാമതും, 775 പോയിന്റുള്ള രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതായിരുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും ഇപ്പോള്‍ കോഹ്ലിയുടെ പേരിലാണ്.

Related Stories

latest news


Most Popular