13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം*

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു.

സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ 131*(117) , അര്‍ദ്ധ സെഞ്ച്വറി നേടിയ മുന്‍നിര ബാറ്റര്‍ വില്‍ യംഗ് എന്നിവരുടെ പ്രകടനങ്ങളാണ് ജയത്തിന് അടിത്തറയിട്ടത്. രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി. ഇന്‍ഡോറിലെ അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ തുടക്കം മികച്ചതായിരുന്നില്ല. 12.4 ഓവറില്‍ ടീം സ്‌കോര്‍ 46 റണ്‍സ് മാത്രമുള്ളപ്പോഴേക്കും അവര്‍ക്ക് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേ 16(21), ഹെന്റി നിക്കോള്‍സ് 10(24) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വില്‍ യംഗ് 87(98)- ഡാരില്‍ മിച്ചല്‍ സഖ്യം നേടിയ 162 റണ്‍സ് കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച്‌ നല്‍കി യംഗ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

പിന്നീട് വന്ന ഗ്ലെന്‍ ഫിലിപ്‌സ് 32 (25)- ഡാരില്‍ മിച്ചല്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ അനായാസ ജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ സെഞ്ച്വറി 112*(92) മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റ്ന്‍ ശുബ്മാന്‍ ഗില്‍ 56(53) ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ സീനിയര്‍ താരങ്ങളായ വിരാട് കൊഹ്ലി 23(29), രോഹിത് ശര്‍മ്മ 24(38) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ശ്രേയസ് അയ്യര്‍ 8(17), രവീന്ദ്ര ജഡേജ 27(44), നിതീഷ് കുമാര്‍ റെഡ്ഡി 20(21), ഹര്‍ഷിത് റാണ 2(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

മുഹമ്മദ് സിറാജ് 2*(3) കെഎല്‍ രാഹുലിനൊപ്പം പുറത്താകാതെ നിന്നു. 11 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ന്യൂസിലാന്‍ഡിനായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ്‍, സാക്കറി ഫൗക്‌സ്, ജെയ്ഡന്‍ ലെനോക്‌സ്, ക്യാപ്റ്റന്‍ മൈക്കള്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Related Stories

latest news


Most Popular