13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടക്കുകയായിരുന്നു.കലാശപ്പോരില്‍ നാളെ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ന്യൂസിലാന്‍ഡ് നേരിടും. മാര്‍ച്ച്‌ എട്ടിന് അഹമ്മദാബാദിലാണ് ഫൈനല്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഓപ്പണര്‍മാരായ ടിം സീഫര്‍ട്ട് 58(33) - ഫിന്‍ അലന്‍ 100*(33) സഖ്യം നടത്തിയത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി സ്വന്തം പേരിലാക്കിയ അലന്‍ എട്ട് സിക്‌സറുകളും പത്ത് ബൗണ്ടറികളുമാണ് ഈഡനിലെ മൈതാനത്തില്‍ അടിച്ച്‌ കൂട്ടിയത്. രചിന്‍ രവീന്ദ്ര 13*(11) പുറത്താകാതെ നിന്നു. കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 77ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടതിന് ശേഷമാണ് മാര്‍ക്കോ യാന്‍സന്‍ - ട്രിസ്റ്റന്‍ സ്റ്റബ്സ് സഖ്യത്തിന്റെ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മെച്ചപ്പെട്ട നിലയിലെത്തിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ യാന്‍സന്‍ പുറത്താകാതെ നിന്നു.

Related Stories

latest news


Most Popular