13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഡു ഓർ ഡൈയിൽ സഞ്ജു സാംസൺ മാജിക്: 97 റൺസിൽ ഇന്ത്യയ്ക്ക് സെമി ടിക്കറ്റ്*

കൊല്‍ക്കത്ത: ഒടുവില്‍ അതു സംഭവിച്ചു, സ്വന്തം പ്രതിഭയോടു നീതി പുലര്‍ത്താത്തവനെന്ന ചീത്തപ്പേര് മായ്ച്ച്‌ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ലോകകപ്പിലെ ഡു ഓര്‍ ഡൈ മാച്ചില്‍ അദ്ദേഹം പുറത്തെടുത്തപ്പോള്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത് സെമി ഫൈനല്‍ ടിക്കറ്റാണ്.

രണ്ടു തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ സെമിയിലെത്തിയപ്പോള്‍ കളിയിലെ താരമായതും സഞ്ജു തന്നെ. പുറത്താവാതെ 97 റണ്‍സുമായാണ് റണ്‍ചേസില്‍ അദ്ദേഹം ടീമിന്റെ അമരക്കാരനായത്. 50 ബോളില്‍ 12 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് സഞ്ജുവിന്റെ ഗംഭീര ഇന്നിങ്‌സ്.

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ താന്‍ കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടിയാണെന്നായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷമുള്ള സഞ്ജുവിന്റെ പ്രതികരണം.

ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച ഈ മാച്ച്‌ വിന്നിങ് ഇന്നിങ്‌സിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് തന്നെ സംബന്ധിച്ച്‌ ഇതാണ് ഏറ്റവും വലുതെന്നായിരുന്നു സഞ്ജു സാംസണിന്റെ പ്രതികരണം.

'എന്നെ സംബന്ധിച്ച്‌ ഇതു എല്ലാമെല്ലാമാണ്. ഞാന്‍ കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനു വേണ്ടി കളിക്കാന്‍ ആരംഭിച്ചതു മുതല്‍ ഈയൊരു ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമുള്ള വളരെ സ്‌പെഷ്യലായ ക്രിക്കറ്റ് യാത്രയാണ് എന്റേത്.

പക്ഷെ ഞാന്‍ എന്നെത്തന്നെ സംശയിച്ചുകൊണ്ടിരുന്നു, ചിന്തിച്ചുകൊണ്ടേയിരുന്നു, ഇനിയെന്ത്, എനിക്കു അതിനു കഴിയുമോ എന്നിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. എങ്കിലും ഞാന്‍ സ്വയം വിശ്വസിച്ചു കൊണ്ടേയിരുന്നു. ഇന്നു എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിനു നന്ദി. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്.

ഞാന്‍ ദീര്‍ഘകാലമായി ഈ ഫോര്‍മാറ്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. 10-12 വര്‍ഷങ്ങളായി ഞാന്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. കൂടാതെ 10 വര്‍ഷത്തോളമായി ദേശീയ ടീമിനു വേണ്ടിയും കളിക്കുകയാണ്.

കളിക്കാതെ ഡഗൗട്ടില്‍ ഇരിക്കുമ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ പോലെയുള്ള മഹാന്‍മാരായ പലരെയും കണ്ട് ഞാന്‍ പലതും പഠിക്കാറുണ്ട്. അവര്‍ എന്താണ് ചെയ്യുന്നതെന്നു നിരീക്ഷിക്കുകയും അതില്‍ നിന്നും പഠിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനമാണ്.

ഇതു എന്നെ ഒരുപാട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ത്യക്കായി ഇതിനകം കളിച്ചത് 50-60 മല്‍സരങ്ങള്‍ മാത്രമായിരിക്കാം. പക്ഷെ 100നടുത്ത് മല്‍സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മഹാന്മാരായ കളിക്കാര്‍ എങ്ങനെയാണ് മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതെന്നും ഞാന്‍ കണ്ടിട്ടുള്ളതാണ്. ഗെയിമിന് അനുസരിച്ച്‌ അവര്‍ സ്വന്തം ഗെയിം എങ്ങനെയാണ് മാറ്റാറുള്ളതെന്നും കണ്ടിട്ടുണ്ട്.

ഇന്നത്തെ ഈ മല്‍സരത്തില്‍ ഞാന്‍ കുറേക്കൂടി അഗ്രസീവായി കളിക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം ഞങ്ങള്‍ക്കു വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. അതകുകൊണ്ടു തന്നെ അപ്പോള്‍ കൂട്ടുകെട്ടുകളുണ്ടാകാനാണ് ഞാന്‍ ശ്രമിച്ചത്. ഞാന്‍ അതില്‍ ശ്രദ്ധിക്കുകയും ചെയ്തു.

പക്ഷെ ഇതുപോലെ സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല. ഞാന്‍ എന്റെ റോളില്‍ ശ്രദ്ധിക്കുകയും ഒരു സമയത്ത് ഒരു ബോളെന്ന നിലയില്‍ മുന്നോട്ടു പോവുകയും ചെയ്തു. എന്റെ ജീവിതത്തിലെ മഹത്തായ ദിവസങ്ങളിലൊന്നാണ് ഇതെന്നു തോന്നുന്നുവെന്നും സഞ്ജു മനസ്സ് തുറന്നു.

Related Stories

latest news


Most Popular