13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം വാടക പ്രശ്നം തീര്‍പ്പായി; കൊച്ചി സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരം നാളെ*

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു. ഇതോടെ ഐഎസ്‌എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് കൊച്ചി സ്റ്റേഡിയം സജ്ജമായി. നാളെ (ഞായർ) രാത്രി 7:30 നാണ് മത്സരം നടക്കുന്നത്.

ആദ്യ ഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രശനപരിഹരാമായത്. അതേസമയം , മത്സരത്തലേന്ന് വാടക തുക കൂട്ടി ചോദിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഗ്രൂപ്പായ 'മഞ്ഞപ്പട' ആരോപിച്ചു. വിഷയത്തില്‍ കായികമന്ത്രി ഇടപെടാത്തതിലും സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളിലും അവർ സംശയം പ്രകടിപ്പിച്ചു.

നാളെ വൈകുന്നേരം മുതല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വൻ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തില്‍ നേരത്തെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങള്‍ നാളെയും തുടരും.

Related Stories

latest news


Most Popular