13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇന്ത്യ–ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ഗ്രീൻഫീൽഡിൽ ഹൈസ്കോറിംഗ് പോരാട്ടത്തിന് സാധ്യത*

ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് തിരുവനന്തപുരം  ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അവസാന മത്സരത്തിന് മുൻപ് ഇന്ത്യ ആദ്യ ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. പരിക്കേറ്റിരുന്ന ഇഷാൻ കിഷനും അക്സർ പട്ടേലും കളിക്കാനെത്തിയേക്കും. ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കാനും സാധ്യതയുണ്ട്.

വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ ഇന്ത്യ കനത്ത തോല്‍വി വഴങ്ങിയെങ്കിലും, ടി20 ലോകകപ്പിനുള്ള പ്രധാന ഫേവറിറ്റുകളായി മാറിക്കഴിഞ്ഞു ഇന്ത്യ.

വിശാഖപട്ടണത്തെ മത്സരം ചില പോസിറ്റീവ് സൂചനകളും നല്‍കി. കുല്‍ദീപ് യാദവും സഞ്ജു സാംസണും ഫോം വീണ്ടെടുക്കുന്ന ലക്ഷണങ്ങള്‍ കാട്ടിയപ്പോള്‍, അഭിഷേക് ശർമ്മ തന്റെ ആക്രമണ ശൈലി തുടർന്നു. ആദ്യ പന്തില്‍ പുറത്തായെങ്കിലും, അതേ സമീപനമാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്നതെന്ന് ബാറ്റിംഗ് കോച്ച്‌ സിതാംശു കോട്ടക് വ്യക്തമാക്കി.

ന്യൂസിലാൻഡിന് ഫിൻ അലന്റെ മടങ്ങിവരവ് വലിയ ആശ്വാസമാണ്. ടിം സീഫർത്തിന്റെ ഫോം ഇന്ത്യക്ക് വെല്ലുവിളിയാകും. ചെറിയ ഗ്രൗണ്ടും ഫ്ലാറ്റ് പിച്ചും, രണ്ടാം ഇന്നിങ്സില്‍ ഡ്യൂവിന്റെ സാധ്യതയും മത്സരത്തെ ഹൈസ്കോറിംഗ് ആക്കുമെന്നാണ് വിലയിരുത്തല്‍. ടി20 ലോകകപ്പിന് മുന്നോടിയായ ഈ അവസാന പരീക്ഷണത്തില്‍, ആത്മവിശ്വാസവും മോമെന്റവും സ്വന്തമാക്കുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം.

Related Stories

latest news


Most Popular