13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*വിരാട് കോഹ്‌ലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ്*

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്റ്‌സ്മാൻ എന്ന ചരിത്ര നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ന് വഡോദരയിലെ ബി.സി.എ സ്റ്റേഡിയത്തില്‍ ന്യൂസിലൻഡിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരത്തിലാണ് മുപ്പത്തിയേഴുകാരനായ കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്.

മത്സരത്തിന് മുൻപ് ഈ നേട്ടത്തിലെത്താൻ 25 റണ്‍സ് കൂടി വേണ്ടിയിരുന്ന കോഹ്‌ലി, ഇന്ത്യൻ ഇന്നിംഗ്‌സിന്റെ പതിമൂന്നാം ഓവറില്‍ ആദിത്യ അശോകിനെ ഫോറടിച്ചാണ് 28,001 റണ്‍സിലെത്തിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ (34,357), കുമാർ സംഗക്കാര (28,016) എന്നിവർ മാത്രമാണ് ഇനി റണ്‍വേട്ടയില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത്. 309 ഏകദിനങ്ങളില്‍ നിന്ന് 14,575 റണ്‍സും, 123 ടെസ്റ്റുകളില്‍ നിന്ന് 9,230 റണ്‍സും, 125 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 4,188 റണ്‍സും ഉള്‍പ്പെടെ 52.58 എന്ന മികച്ച ശരാശരിയിലാണ് ഈ റണ്‍മല കോഹ്‌ലി പടുത്തുയർത്തിയത്.

തന്റെ കരിയറില്‍ ആകെ 84 സെഞ്ച്വറികളും 145 അർദ്ധ സെഞ്ച്വറികളും അദ്ദേഹം ഇതിനോടകം നേടിയിട്ടുണ്ട്. ഈ മത്സരത്തില്‍ 42 റണ്‍സ് കൂടി അധികം നേടാനായാല്‍ സംഗക്കാരയെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്‌ലി മാറും.

Related Stories

latest news


Most Popular