17 Jun 2026
Wednesday
LATEST NEWS
റോഡ് കയ്യേറി മതിൽ നിർമ്മാണം; ഏന്തയാർ–കോലാഹലമേട് റോഡിൽ വിവാദം, അധികൃതർക്കെതിരെ നാട്ടുകാരുടെ വിമർശനം... ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം; ചരിത്രപരമായ നീക്കവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായവിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു... ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ... തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലം ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡൻ്റ് ജയകുമാർ... പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍... കെഎസ്‌ആർടിസി ബസുകള്‍ വാങ്ങിയതില്‍ തട്ടിപ്പെന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖ എവിടെ നിന്ന് ലഭിച്ചതെന്ന് അറിയണമെന്ന് മുൻ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ... ശിവഗിരി മഠത്തിൽ നിന്ന് വനിതകൾക്കായി സൗജന്യ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു... ചേർത്തലയിൽ പ്രഭാത നടത്തത്തിനിടെ മിൽമ വാഹനമിടിച്ച് കെ എസ് ആർ ടി സി റിട്ട.ഡ്രൈവർ മരിച്ചു... മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു; കൊല്ലത്ത് ബസ് ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം... യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം.... അഞ്ചുവർഷത്തെ വിവാഹമോചന പോരാട്ടത്തിന് അപ്രതീക്ഷിത അന്ത്യം; കോടതിയിൽ ഭർത്താവിനെ ചേർത്ത് പിടിച്ച് യുവതി... ബ്രസീലിൽ ദാരുണ അപകടം; യുവതി മരിക്കുമ്പോൾ പ്രതിശ്രുത വരനും സമീപത്ത്... കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി... ദേവാരണ്യം പദ്ധതിക്ക് കരുത്തായി 10,000 വൃക്ഷത്തൈകൾ; ദേവസ്വം ബോർഡും വനംവകുപ്പും കൈകോർക്കുന്നു...

*ഇന്ത്യ-ശ്രീലങ്ക അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായി*

വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായി. ഐസിസി വനിത ഏകദിന ലോകകപ്പ് നേടിയതിന് ശേഷമുള്ള ഇന്ത്യൻ വനിത ടീമിന്റെ ആദ്യ പരമ്പരയാണിത്.
വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ ഒരു ചരിത്രനേട്ടമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തമാക്കിയത്. ഇന്ത്യക്കൊപ്പമുള്ള ഹർമൻപ്രീതിന്റെ 350 മത്സരമാണ് ഇത്. ഇന്ത്യക്കായി 181 ടി-20യും, 161 ഏകദിനവും, ആറ് ടെസ്റ്റ് മത്സരങ്ങളിലുമാണ് ഹർമൻപ്രീത് കളത്തില്‍ ഇറങ്ങിയത്. ഇന്റർനാഷണല്‍ ക്രിക്കറ്റില്‍ 350 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ വനിത താരമാണ് ഹർമൻപ്രീത്. 355 മത്സരങ്ങള്‍ പൂർത്തിയാക്കിയ സൂസി ബേറ്റ്സ് മാത്രമാണ് ഹർമന്റെ മുന്നിലുള്ളത്.


അതേസമയം ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്ത് ആണ് നടക്കുന്നത്. ഡിസംബർ 26, 28, 30 എന്നീ തീയതികളിലാണ് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുക.


അവസാനമായി 2023 നവംബറിലാണ് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരു ഇന്റർനാഷണല്‍ മത്സരം നടക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ആയിരുന്നു ആ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നത്. മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പ് ക്രിക്കറ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ലോക ജേതാക്കളുടെ വരവ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാവും സൃഷ്ടിക്കുക.

Related Stories

latest news


Most Popular