13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഇന്റർ കാശിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; രണ്ടാം പകുതിയിലെ പോരാട്ടം ഫലം കണ്ടില്ല*

ഐ എസ് എൽ 2025-26 സീസണിലെ മത്സരത്തിൽ ഇന്റർ കാശിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇന്ന് വൈകുന്നേരം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി.  

രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില കണ്ടെത്താൻ ടീമിനായില്ല.

മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ കളി തുല്യനിലയിൽ മുന്നേറവെ, 34-ാം മിനിറ്റിൽ നൗറിസ് പെട്‌കെവിഷ്യസിലൂടെ ഇന്റർ കാശി ആദ്യ ഗോൾ നേടി. ആൽഫ്രഡ് നൽകിയ പാസ് സ്വീകരിച്ച പെട്‌കെവിഷ്യസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഇന്റർ കാശിയുടെ പ്രതിരോധം മറികടക്കാനായില്ല.

രണ്ടാം പകുതിയിൽ എബിൻദാസ്, മർലോൺ ട്രൂജിലോ, ബികാഷ് യംനം എന്നിവരെ കറ്റാല കളത്തിലിറക്കി. ഈ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ കരുത്ത് നൽകി. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്‌സലിന്റെ ഹെഡർ ഇന്റർ കാശി ഗോൾകീപ്പർ തടഞ്ഞിട്ടു. എന്നാൽ 78-ാം മിനിറ്റിൽ വലതുവശത്തുനിന്നുള്ള നീക്കത്തിനൊടുവിൽ ആൽഫ്രഡ് ലക്ഷ്യം കണ്ടതോടെ ഇന്റർ കാശി ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ട് ഗോളിന് പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. 84-ാം മിനിറ്റിൽ ഇന്ത്യ എടുത്ത ഫ്രീ കിക്കിൽ നിന്നും വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബ്ലാസ്റ്റേഴ്‌സ് ശക്തമായി സമ്മർദ്ദം ചെലുത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 

ഇൻജുറി ടൈമിൽ ബെർട്ടോമിയുവിന് ലഭിച്ച ഹെഡർ അവസരം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.

മത്സരഫലം അനുകൂലമായില്ലെങ്കിലും രണ്ടാം പകുതിയിൽ ടീം പുറത്തെടുത്ത മികച്ച പോരാട്ടവീര്യം വരാനിരിക്കുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് കരുത്താകും. ചെന്നൈയിൻ എഫ്‌സിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താനാണ് ടീം ഇനി ലക്ഷ്യമിടുന്നത്.

Related Stories

latest news


Most Popular