13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോവിഡ് കാലത്തിലെ ഒറ്റപ്പെടുത്തലും അതിൻ്റെ പരിണിത ഫലവും പ്രമേയമാക്കിയ ഹ്രസ്വചിത്രം 'ചാരം' ശ്രദ്ധ നേടുന്നു.




ഐഡാ ഹോം സെൻ്റെർ ഇൻ്റീരിയേഴ്സിൻ്റെ പുതിയ സംരംഭമായ ഐഡാ എച്ച്. സി പ്രൊഡക്ഷൻ്റെ ബാനറിൽ അരുൺ എസ് ചന്ദ്രൻ നിർമ്മിച്ച് ടെന്നി ജോസഫ് രചനയും സംവിധാനവും നിർമ്മിച്ച ചിത്രമാണ് ചാരം. ഒരു സിനിമയുടെ സാങ്കേതികത്വങ്ങൾ ഉപയോഗിച്ചു തന്നെയാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.
നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരനും ആരുടേയും ഏതൊരാവശ്യത്തിനും മുൻപിൻ നോക്കാതെ പുറപ്പെടുന്നവനുമായ ഓട്ടോ ഡ്രൈവർ ജോസഫിൻ്റെ ജീവിതവും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിൻ്റെ പ്രതിപാദ്യ വിഷയം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷ പോലും നോക്കാതെ രോഗികളുമായി യാതൊരു പ്രതിഫലവും കൈപറ്റാതെ ഹോസ്പിറ്റലിലേക്ക് കുതിക്കുന്ന ജോസഫ് ചേട്ടൻ്റെ മറ്റുള്ളവരോടുള്ള സ്നേഹവും സഹാനുഭൂതിയും വീട്ടുകാർക്കോ സഹ പ്രവർത്തകർക്കോ മനസ്സിലാക്കാൻ സാധിക്കുന്നില്ല. അതിൻ്റെ പേരിൽ വീട്ടിലും നാട്ടിലും ഒറ്റപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുമ്പോൾ ആ മനസ്സ് താളം തെറ്റുന്നു. ചിന്തയില്ലാതെ നാം ഉപയോഗിക്കുന്ന വാക്കുകൾ മറ്റുള്ളവരുടെ മനസ്സിനെ എങ്ങിനെ മുറിവേൽപ്പിക്കുന്നു എന്ന് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. ഈ കോവിഡ് കാലത്ത് ഒറ്റപ്പെടലിൻ്റെ വേദനയിൽ ജീവിതം അവസാനിപ്പിച്ച പലരുടേയും വാർത്തകൾ നാം കേട്ടതാണല്ലോ. ഉറ്റവരെ മരണശേഷം ഒരു നോക്കു കാണാനാവതെ സംസ്കാരം നടത്തേണ്ടി വരുന്ന വീട്ടുകാരുടേയും അന്യനാട്ടിൽ ഇത്തരത്തിൽ കഴിയേണ്ടി വരുന്ന മക്കളുടേയുമൊക്കെ ദുഖം നമ്മുക്ക് ഇതിൽ കാണാൻ സാധിക്കും.
ഈ കോവിഡ് കാലത്ത് സ്വന്തം വീടിനേയും കുടുംബാഗങ്ങളെയും പോലും മാറ്റി നിർത്തി ഈ നാടിനു വേണ്ടി ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ക്ലീനിംഗ് ജോലിക്കാർ തുടങ്ങി കോവിഡ് മഹാമാരിയുടെ കാലത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന സകലർക്കുമുള്ള സമർപ്പണമാണ് ഈ ഹ്രസ്വചിത്രം.

Related Stories

latest news


Most Popular