13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

സോഷ്യൽ മീഡിയ കത്തിച്ച് റൊമാൻ്റിക് ഡാൻസ് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി ........

ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം "ലവ് യു ബേബി" യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.


ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ.


വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ ആൻ്റോ എൽ രാജ്, സിനു സെലിൻ, ധന്യ എൻ ജെ, ജലത ഭാസ്ക്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു.


"മന്ദാരമേ....." എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയത് ദേവ് സംഗീതാണ്. ഓർക്കസ്ട്രേഷൻ നടത്തിയത് എബിൻ എസ് വിൻസൻ്റ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവയാണ് ഗാനാലാപനം നടത്തിയിരിക്കുന്നത്. റീറെക്കോർഡിംഗ്, സോംഗ് റെക്കോർഡിംഗ്, മിക്സിംഗ് ആൻ്റ് മാസ്റ്ററിംഗ് എന്നിവ എബിൻ എസ് വിൻസൻ്റിൻ്റെ ബ്രോഡ് ലാൻ്റ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ഡാൻസ് കോറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.

ചമയം - അവിഷ കർക്കി, വസ്ത്രാലങ്കാരം - ഷീജ ഹരികുമാർ, കോസ്റ്റ്യുംസ് - എഫ് ബി ഫോർ മെൻസ് കഴകൂട്ടം, മാർക്കറ്റിംഗ് -ഇൻഡിപെൻഡൻ്റ് സിനിമ ബോക്സ് ആൻ്റ് ദി ഫിലിം ക്ളബ്ബ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്, പി ആർ ഓ - അജയ് തുണ്ടത്തിൽ .........

Related Stories

latest news


Most Popular