13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

നിവിനും അജുവും വീണ്ടും ഒന്നിക്കുന്നു; ഇരുവരുടേയും ആദ്യ ചിത്രം പിറന്നിട്ട് ഇന്നേക്ക് 15 വർഷങ്ങൾ പൂർത്തിയാവുകയാണ്

വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് നൽകിയ രണ്ട് പേരാണ് നിവിൻ പോളിയും അജു വർഗീസും. ഒരാള്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ ജോലിവിട്ട് വന്നപ്പോള്‍ മറ്റൊരാള്‍ എച്ച്.ആർ മാനേജർ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തി. ഇപ്പോഴിതാ ഇരുവരുടേയും ആദ്യ ചിത്രം പിറന്നിട്ട് ഇന്നേക്ക് 15 വർഷങ്ങൾ പൂർത്തിയാവുകയാണ്.

ഇരുവരുടെയും 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' പിറന്നതിന്‍റെ പതിനഞ്ചാം വാർഷികമാണ് ഇന്ന്. ഇരുവരും ഒരുമിക്കുന്ന പത്താമത്തെ ചിത്രമായ 'സർവ്വം മായ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി, ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം, ഹേ ജൂഡ്, ലവ് ആക്ഷൻ ഡ്രാമ, സാറ്റർഡേ നൈറ്റ് തുടങ്ങി ഇരുവരും ഒരുമിച്ചെത്തിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചത് ടോട്ടൽ ഫൺ ഫാമിലി എന്‍റർടെയ്നർ സിനിമകളായിരുന്നു.

ഇരുവരുടേയും ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് അന്നും ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ഏത് പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന അസാധ്യ അഭിനയ മികവ് രണ്ടുപേർക്കും കൈമുതലായുണ്ട്. 'മലർവാടി'യിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നീടുവന്ന ചിത്രങ്ങളിലൊക്കെയും തുടർന്നപ്പോള്‍ പ്രേക്ഷകർ നിവിനേയും അജുവിനേയും നെഞ്ചിലേറ്റുകയായിരുന്നു. 'തട്ടിൻ മറയത്തി'ലെ വിനോദും അബുവും യുവത്വത്തിന്‍റെ ഹരമായി മാറി.

Related Stories

latest news


Most Popular