13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഓസ്‌കര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്ത ചിത്രങ്ങളുടെ വോട്ടിങ്ങിനായി ഇന്ത്യയില്‍നിന്നും കമല്‍ ഹാസനും ആയുഷ്മാന്‍ ഖുറാനയ്ക്കും ക്ഷണം

ഓസ്‌കര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്ത ചിത്രങ്ങളുടെ വോട്ടിങ്ങിനായി ഇന്ത്യയില്‍നിന്നും ചലച്ചിത്രതാരങ്ങളായ ആയുഷ്മാന്‍ ഖുറാന, കമല്‍ ഹാസന്‍ എന്നിവര്‍ക്ക് ക്ഷണം.

സംവിധായിക പായല്‍ കപാഡിയ, ഡോക്യുമെന്ററി സംവിധായിക സ്മൃതി മുന്ദ്ര, കോസ്റ്റിയൂം ഡിസൈനര്‍ മാക്‌സിമ ബസു, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കാസ്റ്റിംഗ്  ഡയറക്ടര്‍ രണബീര്‍ ദാസ് എന്നിവരാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെട്ട  ന്ത്യയില്‍ നിന്നുള്ള മറ്റ് പ്രതിനിധികള്‍. ക്ഷണം സ്വീകരിക്കുന്നതോടെ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകള്‍ക്കായി ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ജൂണ്‍ 26-നാണ് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ടത്. ഗില്ല്യന്‍ ആന്‍ഡേഴ്‌സണ്‍, അരിയാന ഗ്രാന്‍ഡെ, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ജെറമി സ്‌ട്രോങ്, ജേസണ്‍ മൊമോവ എന്നിവരും പട്ടികയിലുണ്ട്.

പുതിയ അംഗങ്ങളെ ക്ഷണിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അക്കാദമി സിഇഒ ബില്‍ ക്രേമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും പ്രസ്താവന പുറത്തിറക്കി. ഈ വര്‍ഷം ക്ഷണിക്കപ്പെട്ട 534 പേരില്‍ 41% സ്ത്രീകളും, 45% പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരും, 55 ശതമാനം അമേരിക്കയ്ക്ക് പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ളവരുമാണ്.














Related Stories

latest news


Most Popular