13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ചന്ദ്രലേഖ സിനിമയുടെ സെറ്റിലുണ്ടായ ഓര്‍മകള്‍ പങ്കുവച്ച് നടി ഇഷ കോപികര്‍

ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഓര്‍മകള്‍ പങ്കുവച്ച് നടി ഇഷ കോപികര്‍. ചിത്രത്തിലെ ഒരു സീനില്‍ നാഗാര്‍ജുന നടിയെ അടിക്കുന്ന സീനുണ്ടായിരുന്നു എന്നാല്‍ പല തവണ ടേക്ക് പോകേണ്ടി വന്നതിനാല്‍ 14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നുവെന്ന് പറയുകയാണ് ഇഷ. 

'ചന്ദ്രലേഖ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. അത് എന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. ചിത്രത്തിൽ നാഗാർജുന എന്നെ അടിക്കുന്ന ഒരു രംഗമുണ്ട്. ഞാൻ അദ്ദേഹത്തോട് എന്നെ ശരിക്കും അടിക്കാൻ പറഞ്ഞു. ഓക്കെ ആണോ എന്ന് ആദ്യം അദ്ദേഹം എന്നോട് ചോദിച്ചു. പക്ഷെ എനിക്ക് അടി കിട്ടുമ്പോഴുള്ള ആ ഇമോഷൻ ശരിക്കും ഫീൽ ചെയ്തു അഭിനയിക്കണം എന്നുണ്ടായിരുന്നു. ആദ്യം വളരെ ചെറുതായിട്ടാണ് അദ്ദേഹം അടിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും തോന്നിയില്ല.

എനിക്ക് ഒരു പ്രശ്നമുണ്ട്, യഥാർത്ഥ ജീവിതത്തിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയും, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയില്ല. അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഈ ഒരു പ്രശ്നം കൊണ്ട് നാഗാർജുനയ്ക്ക് എന്നെ 14 തവണ അടിക്കേണ്ടി വന്നു. അവസാനമായപ്പോഴേക്കും മുഖത്ത് പാടുകൾ വീണു. ആ രംഗത്തിന് ശേഷം നാഗാർജുന എന്നോട് വന്നു ക്ഷമ ചോദിച്ചു. പക്ഷെ അത് എന്റെ ആവശ്യപ്രകാരം ചെയ്ത സീൻ ആയതിനാൽ ഞാൻ അദ്ദേഹത്തിനോട് കുഴപ്പമില്ല എന്ന് പറഞ്ഞു', 

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന സിനിമയുടെ റീമേക്ക് ആണ് ഈ നാഗാർജുന ചിത്രം. രമ്യ കൃഷ്ണൻ, ശ്രീകാന്ത്, എം എസ് നാരായണ തുടങ്ങി നിരവധി താരങ്ങൾ ഈ തെലുങ്കിൽ റീമേക്കിൽ അണിനിരന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.

Related Stories

latest news


Most Popular