13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വിഷ്ണു ബാലകൃഷ്ണൻ, ഷെറിന്‍ ജോസ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വി അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന " പൂമരമായവൾ " എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണം തൊടുപുഴ , കുടയത്തൂര്‍ ,കാഞ്ഞാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.

മൂൺലൈറ്റ് ബിൽഡേഴ്‌സ്ന്റെ ബാനറിൽ ജസീം  മൂണ്‍ലെെറ്റ് നിർമ്മിക്കുന്ന
മ്യൂസിക്കൽ ആൽബമാണ്
"പൂമരമായവൾ".
നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് സംവിധായകനായ
വി.അനിയന്‍ ഉണ്ണി.
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ സന്തോഷ്‌ കോടനാടിന്റെ വരികൾക്ക് അൻവർ അമൻ ഈണം പകര്‍ന്ന് , മൻസൂർ ഇബ്രാഹിം ആലപിച്ച റൊമാന്റിക് ഗാനമാണ് ''പൂമരമായവൾ'' എന്ന വീഡിയോയിൽ ദൃശ്യവൽക്കരിച്ചത്.
പ്രണയത്തിന്‍റെ പേരില്‍  അനുദിനം വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കും , നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കും തുടര്‍ച്ചകള്‍ ഉണ്ടാകുന്ന ഈ സമകാലത്തില്‍ , അത്തരം പ്രവണതകള്‍ക്ക് വിപരീതമായി തിരിച്ചുപിടിച്ച കണ്ണാടിയാണ് 'പൂമരമായവള്‍".
ഒരു എഴുത്തുകാരന്‍റെയും, നഴ്സിന്‍റെയും ജീവിതത്തിലൂടെ ഇതള്‍വിരിയുന്ന മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള 
മ്യൂസിക്കൽ ആൽബമാണ് "പൂമരമായവൾ". പ്രണയികള്‍ ആയിരിക്കുമ്പോഴും  അവരുടെ  വ്യക്തിത്വങ്ങളെയും സാമൂഹിക പ്രതിബദ്ധതകളെയും  ബഹുമാനിക്കുകയും, പരസ്പരം  അംഗീകരിക്കുകയും ചെയ്യുന്ന പ്രണയത്തിന്‍റെ  ഉദാത്തമായ ഒരു ദൃശ്യഭാഷ പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ആൽബം തുറന്നിടുന്നു.പ്രണയം ഇരയും, വേട്ടക്കാരനുമാകുന്ന ഇക്കാലത്ത് , പരസ്പരം വിശ്വസ്തരാകേണ്ടതിന്‍റെ അനിവാര്യത കൂടിയുണ്ടതില്‍. 
'' ഒപ്പം നടക്കുമ്പോഴാണ് നാം വിശ്വസ്തരാകുന്നത്.
പ്രണയിക്കുന്നത്...'' "പൂമരമായവള്‍" അതിനുള്ള കാത്തിരിപ്പുകൂടിയാണ്.
ഛായാഗ്രഹണം-ഹാർഡ്ലി ജോയ്,എഡിറ്റിംഗ്-
കാർത്തിക് ഉണ്ണികൃഷ്ണൻ,
 പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കോതമംഗലം,കലാസംവിധാനം-അനൂപ് വൈക്കം,
മേക്കപ്പ്-സുരേഷ് ജോൺ,
സഹസംവിധാനം- കാർത്തിക് ഉണ്ണികൃഷ്ണൻ,ജെറിൻ ജോൺ,സ്റ്റിൽസ്-മനോജ്‌ റ്റി നായർ,പരസ്യകല- ലൈനോജ്‌  റെഡ്‌ഡിസൈൻ.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന
 "പൂമരമായവൾ" എന്ന മ്യൂസിക്കല്‍ ആല്‍ബം
ഫെബ്രുവരി രണ്ടാം വാരത്തിൽ റിലീസ് ചെയ്യാനുള്ള പരിശ്രമത്തിലാണ്.
പി ആർ ഒ-എ എസ് ദിനേശ്

Related Stories

latest news


Most Popular