13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

നടൻ മോഹൻലാലിന്റെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് നടി സീമ ജി. നായർ

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്കില്ലെന്ന നടൻ മോഹൻലാലിന്റെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് നടി സീമ ജി. നായർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടി ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മോഹൻലാലിനെ ഒരു വലിയ തണൽമരത്തോടാണ് അവർ ഉപമിച്ചിരിക്കുന്നത്.

തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്." സീമ ജി. നായരുടെ വാക്കുകൾ ഇങ്ങനെ. കഴിഞ്ഞദിവസം നടന്ന സംഘടനയുടെ ജനറൽ ബോഡിയോ​ഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മോഹൻലാൽ നിലപാടെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രാജിവെച്ച സാഹചര്യം പൂർണമായി മാറിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്നായിരുന്നു പൊതുവിൽ ഉയർന്ന ആവശ്യം. കമ്മിറ്റിയിൽ കൂടുതൽ സ്ത്രീകൾ വേണമെന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്നും അഭിപ്രായമുണ്ടായി. പുതിയതലമുറ ഭാരവാഹിത്വത്തിലേക്ക് വരണമെന്നും അധ്യക്ഷസ്ഥാനത്തിരിക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും വിഷമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും മോഹൻലാൽ പറഞ്ഞു.

മൂന്നുമാസത്തിനകം തിരഞ്ഞെടുപ്പുനടത്താനാണ് ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചത്. അഡ്ഹോക് കമ്മിറ്റി അടുത്തദിവസം തിരഞ്ഞെടുപ്പുതീയതിയും ചുമതലക്കാരെയും പ്രഖ്യാപിക്കും. മോഹൻലാൽ പ്രസിഡന്റായ എക്സിക്യൂട്ടീവ് കമ്മിറ്റി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് രാജിവെച്ചത്.














Related Stories

latest news


Most Popular