13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

2025ൽ ഏറ്റവും കൂടുതൽ ലാഭം നേടി ;ബഹുദൂരം മുന്നിലുള്ള ചിത്രങ്ങളുണ്ടെങ്കിലും ലാഭവിഹിതത്തിന്റെ കാര്യത്തിൽ അവയെ എല്ലാം പിന്നിലാക്കി അബീഷൻ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി

ബോക്‌സ് ഓഫീസിൽ പലരും മിന്നും വിജയങ്ങൾ സ്വന്തമാക്കികൊണ്ടിരിക്കുന്ന വർഷമാണ് 2025. വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റടക്കം പിറന്നുകഴിഞ്ഞു. ബോളിവുഡിലും കോളിവുഡിലും മറ്റ് ഭാഷകളിലും ഇൻഡ്‌സ്ട്രി ഹിറ്റുകൾ ഉണ്ടായില്ലെങ്കിലും ബോക്‌സ് ഓഫീസിൽ വലിയ കളക്ഷനുകൾ നേടിയ ചിത്രങ്ങൾ വന്നിരുന്നു. കോടി ക്ലബുകളിൽ അനവധി സൂപ്പർതാരചിത്രങ്ങളും എത്തി.

എന്നാൽ നിർമാണച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വമ്പന്മാരൊന്നുമല്ല മുന്നിലുള്ളത്. ഏഴ് കോടി ബജറ്റിൽ നിർമിച്ച്, അതിന്റെ 1200 ശതമാനം കൂടുതൽ ലാഭം നേടിയ ഒരു തമിഴ് ചിത്രമാണ് അക്കാര്യത്തിൽ മുൻനിരയിലുള്ളത്. നവാഗതനായ അബീഷൻ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലിയാണ് ഈ വർഷം ഏറ്റവും ലാഭം നേടിയ ചിത്രം. 90 കോടിയാണ് ചിത്രത്തിന്റെ ആഗോള തലത്തിലെ കളക്ഷൻ. 62 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്നും നേടിയത്.

വിക്കി കൗശൽ സംബാജി മഹാരാജായി എത്തിയ ഛാവയാണ് 2025ൽ ഏറ്റവും കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ. 808 കോടിയാണ് ചിത്രം നേടിയത്. എന്നാൽ സിനിമയുടെ ബജറ്റ് 90 കോടിയായതിനാൽ ലാഭ ശതമാനം 800 ആണ്.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ തുടരും 720 ശതമാനമാണ് ലാഭം നേടിയത്. തെലുങ്കിൽ ഈ വർഷം ബോക്‌സ് ഓഫീസിൽ ഒന്നാം സ്ഥാനം നേടിയ സംക്രാന്തി വസ്തുനാം 60 കോടി ബജറ്റിലൊരുങ്ങി 300 ശതമാനമാണ് ലാഭം നേടിയത്. ടോട്ടൽ കളക്ഷനിൽ ടൂറിസ്റ്റ് ഫാമിലിയേക്കാൾ ബഹുദൂരം മുന്നിലുള്ള ചിത്രങ്ങളുണ്ടെങ്കിലും ലാഭവിഹിതത്തിന്റെ കാര്യത്തിൽ അവയെ എല്ലാം ഏറെ പിന്നിലാക്കിയിരിക്കുകയാണ് ഈ കുഞ്ഞുചിത്രം.

Related Stories

latest news


Most Popular