13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

രമേശ് നാരായണിന്‍റെ സംഗീതത്തിൽ ആദ്യമായി വിനീത് ശ്രീനിവാസൻ പാടുന്നു.

പ്രമുഖ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതഞ്​ജനുമായ പണ്ഡിറ്റ്​ രമേശ്​ നാരായണിന്‍റെ സംഗീത സംവിധാനത്തിൽ ആദ്യമായി വിനീത്​ ശ്രീനിവാസൻ പാടുന്നു. മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത്​ ഫ്രാൻസിസ്​ കൈതാരത്ത് ​ നിർമ്മിക്കുന്ന 'അനക്ക്​ എന്തിന്‍റെ കേടാ' സിനിമയിലെ പ്രധാന ഗാനമാണ്​ വിനീത്​ ആലപിക്കുന്നത്​. പാട്ടി​ന്‍റെ റിക്കാർഡിങ്​ എറണാകുളത്ത്​ ഫ്രെഡി സ്റ്റുഡിയോയിൽ നടന്നു. വിനോദ്​ വൈശാഖി രചിച്ച 'നോക്കി നോക്കി നിൽക്കെ നെഞ്ചിലേക്ക്​ വന്നു' എന്ന ഗാനത്തിനാണ്​ രമേശ്​ നാരായൺ ഈണമിട്ടത്​. കൂത്തുപറമ്പ്​ സ്വദേശികളായ പണ്ഡിറ്റ്​ രമേശ്​ നാരായണും വിനീത്​ ശ്രീനിവാസനും ഗുരുശിഷ്യൻമാരാണ്​ എന്ന പ്രത്യേകതയുമുണ്ട്​. ആദാമിന്‍റെ മകൻ അബുവിൽ വിനീതിനെ പാടിക്കാൻ ശ്രമം നടന്നിരുന്നതായും എന്നാൽ അവിചാരിതമായ കാരണങ്ങളാൽ അത്​ നടക്കാതെ പോയിരുന്നതായും രമേശ്​ നാരായൺ അടുത്തിടെ പറഞ്ഞിരുന്നു. രമേശ്​ നാരായണിന്‍റെ കീഴിൽ ഈ ചിത്രത്തിൽ പാടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മനോഹരവും ലളിതവുമായ ഗാനമാണ്​ തനിക്ക്​ ആലപിക്കാൻ കഴിഞ്ഞതെന്നും കേരളം അത്​ ഏറ്റുപാടുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും വിനീത്​ ശ്രീനിവാസൻ  പറഞ്ഞു.റിക്കോഡിങ്​ വേളയിൽ പണ്ഡിറ്റ്​ രമേശ്​ നാരായണൻ, സംവിധായകൻ ഷമീർ ഭരതന്നൂർ, ഗായികയും നടിയുമായ മനീഷ, ലൈൻ പ്രൊഡൂസർമാരായ ​​ഫ്രെഡി ജോർജ്​, അൻവർ നിലമ്പൂർ, അസിസ്റ്റന്റ് ഡയറക്ടർമാരായ സഖറിയ, അജ്​മീർ, നടൻ സന്തോഷ്​ അങ്കമാലി, നടി സമന്ന, ചി​ത്രത്തിന്‍റെ ക്രയേറ്റീവ്​ സപ്പോർട്ടർ റഹീം ഭരതന്നൂർ തുടങ്ങിയവർ സംബന്​ധിച്ചു.


അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ഭരതന്നൂർ, ​ജയാമേനോൻപ്രകാശ്​ വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ്​ അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർഖാൻ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ, കെ.ടി രാജ്​ കോഴിക്കോട്​, അഖിൽ സർവാൻ, ഡോ.പി.വി ചെറിയാൻ, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്​ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്​. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അസോസിയേറ്റ് കാമറാമാൻമാർ- രാഗേഷ്​ രാമകൃഷ്​ണൻ, ശരത്​ വി ദേവ്​. കാമറ അസിസ്റ്റന്റ്- മനാസ്​,റൗഫ്​, ബിപിൻ,സംഗീതം-പണ്ഡിറ്റ് രമേശ് നാരായൺ,നഫ്​ല സജീദ്​-യാസിർ അഅഷറഫ്,ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം,ഷമീർ ഭരതന്നൂർ,ചീഫ്  അസോസിയേറ്റ്  ഡയറക്ടർ-നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ്  ഡയറക്ടർ-അഫ്നാസ്, അസിസ്റ്റന്റ്  ഡയറക്ടർ-എം. കുഞ്ഞാപ്പ,മുഹമ്മദ് സഖറിയ,അരുൺ കൊടുങ്ങല്ലൂർ,അനേഷ് ബദരിനാഥ്,അഖിൽ ഗോപു,നസീഫ് റഹ്‌മാൻ,അജ്​മീർ, ഫായിസ്​ എം.ഡി, എഡിറ്റർ-നൗഫൽ അബ്ദുല്ല. സ്​പോട്ട്​ എഡിറ്റർ- ഗോപികൃഷ്ണൻ. ആർട്ട്-രജീഷ് കെ സൂര്യ,മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം-റസാഖ്​ താനൂർ, കൊറിയോഗ്രഫി- അയ്യപ്പദാസ്,പ്രൊജക്ട്​ ഡിസൈനിങ്-കല്ലാർ അനിൽ,പ്രൊഡക്ഷൻ കൺട്രോളർ-സുനീഷ്  വൈക്കം, പ്രൊഡക്ഷൻ എഎക്സിക്യൂട്ടീവ്-ഷാ.   ലൊക്കേഷൻ മാനേജർ-കെ.വി. ജലീൽ,ലൈൻ പ്രൊഡ്യൂസർ-ഫ്രെഡ്ഡി ജോർജ്,അൻവർ നിലമ്പൂർ,ടൈറ്റിൽ, മമെസ്-സമീർ. പരസ്യകല-ജയൻ വിസ്മയ, സ്റ്റണ്ട്​-സലീം ബാബ,മനോജ്​ മഹാ​ദേവൻ,ക്രീയേറ്റീവ് സപ്പോർട്ട്-അസീം കോട്ടൂർ,റഹീം ഭരതന്നൂർ,ഇ.പി. ഷെഫീഖ്,ജിൻസ് സ്കറിയ,സജീദ്​ നിലമേൽ.

പി ആർ ഒ-എ എസ് ദിനേശ്.



Related Stories

latest news


Most Popular