13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*തന്റെ ക്യാൻസർ അതീജീവനത്തെക്കുറിച്ച് ജുവൽ മേരി പറയുന്നത്*

ഡോക്ടർ ബയോപ്സി എടുക്കണമെന്ന് പറഞ്ഞപ്പോൾ തന്നെ താൻ പേടിച്ചു പോയെന്ന് ജുവൽ മേരി. ആ സമയം ഭൂമിയിൽ നിന്ന് കാല് അനക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും റിസൾട്ട് വന്നപ്പോൾ തനിക്ക് പണികിട്ടിയെന്ന് മനസിലായെന്നും ജുവൽ പറഞ്ഞു. തന്റെ ക്യാൻസർ അതീജീവനത്തെക്കുറിച്ച് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജുവൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഡോക്ടർ സ്കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പേടിച്ചു. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് മനസിലായി. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നിട്ട് നമുക്കൊരു ബയോപ്സി എടുക്കണമെന്ന് പറഞ്ഞു. എന്റെ കയ്യും കാലും മരവിച്ചു പോയി. ഭൂമിയിൽ നിന്ന് കാല് അനക്കാൻ പറ്റാത്ത അവസ്ഥ. രണ്ടാമത് റിസൾട്ട് വന്നപ്പോൾ പണികിട്ടിയെന്ന് മനസിലായി പെട്ടെന്ന് തന്നെ സർജറി ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്തു. എന്നെ നോക്കാൻ ആരുമില്ല എനിക്ക് ഞാൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് വന്നു. മരിക്കുമ്പോൾ മരിച്ചാൽ മതി അതുവരെ ഞാൻ ഫൈറ്റ് ചെയ്യുമെന്ന് തീരുമാനിച്ചു', ജുവൽ മേരി പറഞ്ഞു.

'സര്‍ജറിയ്ക്ക് ശേഷം തന്റെ ശബ്ദം മുഴുവന്‍ പോയി. ഇടത്തെ കൈ ദുര്‍ബലമായി, ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു', ജുവൽ കൂട്ടിച്ചേർത്തു. കൂടാതെ, തന്റെ മുൻപത്തെ ദാമ്പത്യത്തെ ജീവിതത്തെക്കുറിച്ചും അഭിമുഖത്തിൽ ജുവൽ തുറന്ന് സംസാരിക്കുക ഉണ്ടായി.




താൻ ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ആളാണെന്ന് ജുവൽ മേരി. തന്റെ ഡിവോഴ്സ് ഒട്ടും സ്മൂത്ത് ആയിരുന്നില്ലെന്നും അതിന്റെ പിന്നാലെ നടന്ന് ഒരുപാട് കഷ്ട്ടപ്പെട്ടെന്നും നടി കൂട്ടിച്ചേർത്തു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജുവൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Stories

latest news


Most Popular