13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നുവരുന്ന പ്രൊഫസർ ജി ഗീതയുടെ ചിത്ര ഗീതം ആർട്ട് ആൻഡ് ക്രാഫ്റ്റ് ഷോ ചിത്രപ്രദർശനത്തിനോടനുബന്ധിച്ച് നടത്തിയ സംസ്കാരിക സമ്മേളനം കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കോട്ടയം: ചുമർചിത്രകലയുടെ പാരമ്പര്യ പൈതൃകം സംരക്ഷിക്കുമ്പോഴും അതിനെ സമകാലിക പ്രസക്തിയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പ്രശസ്തകവി കുരിപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു.

കോട്ടയം ചുമർചിത്രകലാ സംഗം സംഘടിപ്പിച്ച ചുമർചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന്റെ ചിന്തകളും സാമൂഹിക സാഹചര്യങ്ങളും ചുമർചിത്രങ്ങളിൽ പ്രതിഫലിക്കണമെന്നും, അതുവഴി കല സാധാരണ ജനങ്ങളുമായി കൂടുതൽ അടുപ്പമാർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചുമർചിത്രങ്ങൾ വരയ്ക്കുന്ന യുവ കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങളും പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാരമ്പര്യ ശൈലിയെ മാനിച്ചുകൊണ്ട് പുതുമകൾ പരീക്ഷിക്കണമെന്നും നിർദേശിച്ചു.

പ്രദർശനത്തിൽ നിരവധി പ്രമുഖ കലാകാരന്മാരുടെ കൃതികൾ പ്രദർശിപ്പിച്ചു. കലാരംഗത്തെ പ്രമുഖർ, അധ്യാപകർ, വിദ്യാർത്ഥികൾ, കലാപ്രേമികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


മലയാളം മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ചിത്രകാരി പ്രൊഫസർ ജി ഗീതയെ ആദരിച്ചു. സിപിഎം നേതാവ് കെ ജെ തോമസ് അധ്യക്ഷനായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സിപിഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ വൈക്കം വിശ്വൻ   സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ അനിൽകുമാർ, പി കെ ഹരികുമാർ, കെ എം രാധാകൃഷ്ണൻ, പി വി സുനിൽ, എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, ബി ശശികുമാർ, പ്ലാനിങ് ബോർഡ് അംഗം ഡോക്ടർ മിനി സുകുമാർ തുടങ്ങിയവർ സംസാരിച്ചു ചിത്രപ്രദർശനം ഇന്ന് വൈകിട്ട് സമാപിക്കും

Related Stories

latest news


Most Popular