13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

തിരുനക്കര ബസ് സ്റ്റാൻഡിൽ വ്യാപാരികൾക്കായി താൽക്കാലികൾ ഷെഡ് ഒരുങ്ങുന്നു

കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയതോടെ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് നഗരസഭയുടെ കൈത്താങ്ങ്.

 ഇവിടെയുള്ള കച്ചവടക്കാർക്ക് സ്വന്തം നിലയിൽ താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് വ്യാപാരം തുടരാൻ നഗരസഭാ കൗൺസിൽ അനുമതി നൽകി. 

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കെട്ടിടം ഒഴിയേണ്ടി വന്ന മുപ്പത്തിയാറോളം വ്യാപാരികൾക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്.

 എന്നാൽ, പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങുന്നത് വരെ സ്വന്തം ചെലവിൽ താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് കച്ചവടം തുടരാനാണ് കൗൺസിൽ അനുമതി നൽകിയിട്ടുള്ളത്..

​ കർശനമായ നിബന്ധനകളോടെയാണ് നഗരസഭയുടെ ഈ നീക്കം. ഓരോ വ്യാപാരിക്കും രണ്ട് മീറ്റർ വീതിയുള്ള താൽക്കാലിക സൗകര്യമാണ് അനുവദിക്കുക. നഗരസഭയുടെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുമ്പോൾ ഈ ഷെഡുകൾ സ്വന്തം ചെലവിൽ തന്നെ പൊളിച്ചുനീക്കാമെന്ന കരാർ വ്യാപാരികൾ നൽകണം. കൂടാതെ, കച്ചവടം മറ്റാർക്കെങ്കിലും കൈമാറാനോ വാടകയ്ക്ക് നൽകാനോ പാടില്ലെന്നും നിർദ്ദേശമുണ്ടന്നും ചെയർമാൻ എം.പി. സന്തോഷ് കുമാർ അറിയിച്ചു.

താൽക്കാലിക ഷെഡിന്റെ നിർമ്മാണവും സ്റ്റാൻഡിൽ ആരംഭിച്ചു കഴിഞ്ഞു.

Related Stories

latest news


Most Popular