13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കുരുന്നുകൾ ആഘോഷമാക്കിയ വിജ്ഞാനോത്സവം പ്ലിയേഡീസ് അസ്‌ട്രോണമി സമ്മർ ക്യാമ്പ്

ആകാശ വിസ്മയങ്ങൾ തൊട്ടറിഞ്ഞും ശാസ്ത്രരഹസ്യങ്ങൾ അനാവരണം ചെയ്തും കുട്ടികൾക്കായി സംഘടിപ്പിച്ച പ്ലിയേഡീസ് ഏകദിന അസ്‌ട്രോണമി സമ്മർ ക്യാമ്പ് സമാപിച്ചു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജ്ഞാനവും വിനോദവും ഒത്തുചേർന്ന ഈ ജ്യോതിശാസ്ത്ര ഉത്സവത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.  എം. ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അപ്ലൈഡ് ഫിസിക്സ്  ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഡോ. പിആർ ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും കുട്ടികളിൽ വളർത്തേണ്ടതിൻ്റെ സാമൂഹിക ആവശ്യകതയെക്കുറിച്ചും അത് നിറവേറ്റുന്നതിനായി ഇത്തരം ക്യാമ്പുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും സംസാരിച്ചു . സീനിയർ അമച്വർ അസ്‌ട്രോണമർ രവീന്ദ്രൻ കെ.കെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ കോ-ഓർഡിനേറ്റർ ബിനോയി പി ജോണി സ്വാഗതം ആശംസിച്ചു.

സൂര്യകളങ്ക നിരീക്ഷണത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ടെലിസ്കോപ്പിലൂടെ സൺ സ്പോട്ട് നിരീക്ഷിച്ചു. ആസ്ട്രോ മെമ്പർ ദീപു കെ.ഡി സൂര്യകളങ്ക നിരീക്ഷണത്തിന് നേതൃത്വം നൽകി. തുടർന്ന് ജ്യോതിശാസ്ത്രത്തിലെ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. സൂര്യൻ്റെ സവിശേഷതകളെക്കുറിച്ചും സൗരകളങ്കങ്ങളെക്കുറിച്ചും സീനിയർ അമച്വർ അസ്‌ട്രോണമർ രവീന്ദ്രൻ മാഷ് ക്ലാസ്സ് നയിച്ചു. ജൂനിയർ അമച്വർ അസ്‌ട്രോണമറും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമായ നയന ദീപു രാത്രിയാകാശത്തെ പ്രധാന നക്ഷത്രസമൂഹമായ ഓറിയോൺ നക്ഷത്രഗണത്തെക്കുറിച്ചും സ്റ്റെല്ലേറിയം മൊബൈൽ ആപ്പ് ഉപയോഗിച്ച് എങ്ങനെ ആകാശം നിരീക്ഷിക്കാം എന്നതിനെക്കുറിച്ചും ക്ലാസ്സെടുത്തു.
അമച്വർ അസ്‌ട്രോണമറും സോഫ്റ്റ്‌വെയർ എൻജിനീയറുമായ രോഹിത് കെഎ പ്രപഞ്ചവിസ്മയങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. അതിവിശാലമായ നമ്മുടെ പ്രപഞ്ചത്തെ പരിചയപ്പെടുത്തിക്കൊണ്ട് ലോകത്തെ വിശാലമായി നോക്കിക്കാണുവാനുള്ള ഒരുൾക്കാഴ്ച അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. ആർട്ടെമിസ് ദൗത്യം മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള പ്രയാണം എന്ന വിഷയത്തിൽ മനുഷ്യൻ്റെ രണ്ടാം ചാന്ദ്ര ദൗത്യത്തെക്കുറിച്ച് അമച്വർ അസ്‌ട്രോണമറും സയൻസ് കമ്മ്യൂണിക്കേറ്ററുമായ അനുരാഗ് എസും ആകാശത്തിൻ്റെ കഥ എന്ന വിഷയത്തിൽ അമച്വർ അസ്‌ട്രോണമറും ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ കോർഡിനേറ്ററുമായ ബിനോയി പി ജോണിയും ആസ്‌ട്രോ ഫോട്ടോഗ്രഫി എന്ന വിഷയത്തിൽ അമച്വർ ആസ്‌ട്രോ ഫോട്ടോഗ്രാഫറും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സുബൈർ മാഷും ക്ലാസ്സുകൾ നയിച്ചു.

പരിശീലന കളരികൾ 

വിഷയങ്ങൾ കേട്ടു മനസ്സിലാക്കുന്നതിനൊപ്പം പ്രായോഗികമായി ചെയ്തു പഠിക്കാനുള്ള അവസരവും ക്യാമ്പിലുണ്ടായിരുന്നു. പ്ലിയേഡീസ് അസ്‌ട്രോണമി സമ്മർ ക്യാമ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ടെലിസ്കോപ്പ് നിർമ്മാണ വർക്ക് ഷോപ്പ്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും ഒരു ടെലിസ്കോപ്പ് സ്വന്തമായി നിർമ്മിച്ചു. ബിനോയി പി ജോണി, രവീന്ദ്രൻ കെകെ, അദിതി പ്രാൺ രാജ്, ശ്രീജേഷ് ഗോപാൽ, തേജസ്സ് മനോജ്, അബിൻ കുര്യൻ രാജു എന്നിവരടങ്ങുന്ന ആസ്ട്രോ ടീം ടെലിസ്കോപ്പ് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. രവീന്ദ്രൻ കെകെ, ശ്രീജേഷ് ഗോപാൽ, തേജസ്സ് മനോജ്, അബിൻ കുര്യൻ രാജു എന്നിവർ ചേർന്ന് സൂര്യദർശിനി നിർമ്മാണത്തിനും വാട്ടർ റോക്കറ്റ് നിർമ്മാണത്തിനും നേതൃത്വം നൽകി. അമച്വർ അസ്‌ട്രോണമറും ആർട്ടിസ്റ്റുമായ ശ്രീജേഷ് ഗോപാൽ രാശിചക്ര നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. ആസ്ട്രോ കോട്ടയം ചാപ്റ്റർ കോർഡിനേറ്റർ ബിനോയി പി ജോണി സൗരരാശികളെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

കുട്ടികൾക്കൊപ്പം മാതാപിതാക്കളും പങ്കുചേർന്ന വാനനിരീക്ഷണം

ക്യാമ്പിൻ്റെ ഏറ്റവും വലിയ ആകർഷണം രാത്രിയിൽ നടന്ന വാനനിരീക്ഷണമായിരുന്നു. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും ഈ സെഷനിൽ ആവേശത്തോടെ പങ്കെടുത്തു. ടെലിസ്കോപ്പിലൂടെ ചന്ദ്രൻ്റെ ഉപരിതലവും ഗർത്തങ്ങളും മരിയയും വ്യാഴം എന്ന ഗ്രഹവും അതിൻ്റെ നാല് ഉപഗ്രഹങ്ങളും നിരീക്ഷിച്ചു. കൂടാതെ ഓറിയോൺ നക്ഷത്രസമൂഹവും വിൻ്റർ ട്രയാംഗിളും കാനിസ് മേജറിലെ സിറിയസ്സും കാനിസ് മൈനറിലെ പ്രോസിയോണും ജെമിനിയിലെ കാസ്റ്ററും പോളക്സും ഉൾപ്പെടെയുള്ള നക്ഷത്രഗണങ്ങളെയും പരിചയപ്പെടുത്തി. അദിതി പ്രാൺ രാജ്, ബിനോയി പി ജോണി, ശ്രീജേഷ് ഗോപാൽ എന്നിവർ വാനനിരീക്ഷണത്തിന് നേതൃത്വം നൽകി. പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജേഷ് കടമാഞ്ചിറ ക്യാമ്പിൻ്റെ മുഴുവൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചു.
ജ്യോതിശാസ്ത്രത്തെ ജനകീയമാക്കുന്നതിനും വിദ്യാർത്ഥികളിൽ ശാസ്ത്രവിഷയങ്ങളോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ആസ്ട്രോ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്ലിയേഡീസ് സമ്മർ ക്യാമ്പ് കുട്ടികൾക്ക് മികച്ച ഒരു പഠനാനുഭവമായിരുന്നുവെന്നും തങ്ങൾക്കും ക്യാമ്പ് വലിയ തോതിൽ പ്രയോജനം ചെയ്തുവെന്നുമാണ്  ക്യാമ്പിൽ പങ്കെടുത്ത രക്ഷകർത്താക്കളും  പിന്നിട് അറിയിച്ചത്...

Related Stories

latest news


Most Popular