13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ലഹരി ഉപയോഗം: ജില്ലയിൽ സംയുക്ത പരിശോധന നടത്തും

കോട്ടയം: ജില്ലയിൽ അനധികൃത ലഹരി ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന നാർകോ കോ ഓർഡിനേഷൻ സെന്റർ (എൻകോർഡ്) ജില്ലാതല യോഗം തീരുമാനിച്ചു. പോലീസ്, എക്സൈസ്, റെയിൽവേ സുരക്ഷാ സേന, ഡ്രഗ്സ് കൺട്രോൾ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചാണ് പരിശോധന. ഇതിനായി വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും.

സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാൻ കർശന നടപടിയെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ ലഹരി ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണ ക്ലാസ്സുകളും നടത്തും. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കൗൺസലിംഗ് നൽകും. ലഹരിയിൽ നിന്ന് മോചിതരാകാനുള്ള സഹായവും നൽകും.

ജില്ലയിലെ ഡ്രഗ് ഹോട് സ്പോട്ടുകൾ കണ്ടെത്തി ഇവിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. കുറിയർ സർവീസ് വഴി ലഹരി ഉത്പന്നങ്ങൾ എത്താനുള്ള സാധ്യതയടക്കം നിരീക്ഷിക്കും. ജില്ലയിൽ പ്രവർത്തിക്കുന്ന ലഹരി മോചന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
 
 ലഹരിസംബന്ധമായ വിവരങ്ങൾ ദേശീയ നാർകോട്ടിക്സ് പോർട്ടലായ മാനസിന്റെ 1933 എന്ന ഹെൽപ് ലൈൻ നമ്പരിൽ അറിയിക്കാം. ലഹരിയിൽനിന്ന് മോചനമാഗ്രഹിക്കുന്നവർക്ക് 14405 എന്ന ടോൾഫ്രീ നമ്പരിൽ വിമുക്തി  ബോധവൽക്കരണ മിഷനുമായി ബന്ധപ്പെടാം.

ജില്ലാ കളക്ടറുടെ ചേംബറിൽനടന്ന യോഗത്തിൽ എ.ഡി.എം. ലിറ്റി ജോസഫ്, കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.


Related Stories

latest news


Most Popular