13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ചില ഭക്ഷണങ്ങള്‍ ഈ മണ്‍സൂണ്‍ കാലത്ത് ഒഴിവാക്കണം അത്തരത്തിൽ ഒഴിവാക്കേണ്ട ഒന്നാണ് ചീര

മഴ കാലത്ത് ഇലവർഗങ്ങൾ പെട്ടെന്ന് വാടിപോകും. അത് ബാക്ടീരിയയും പൂപ്പലും വളരാൻ ഇടയാകും. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചാൽ വയറിളക്കം, ടൈഫോയിഡ്, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകും. അതുകൊണ്ടാണ് മഴക്കാലത്ത് ചീര കഴിക്കരുത് എന്ന് പറയുന്നത്.

ഇഷ്ട ഭക്ഷണമൊക്കെ കഴിക്കാന്‍ നന്നായി തോന്നുന്ന മണ്‍സൂണ്‍ കാലത്ത് ചില ഭക്ഷണങ്ങളൊക്കെ ഒഴിവാക്കിയേ മതിയാകൂ. അതായത് ദഹനപ്രക്രിയ ഈക്കാലത്ത് മന്ദഗതിയിലായ സാഹചര്യത്തില്‍, പൊരിച്ച വിഭവങ്ങളായ സമൂസയും പക്കാവടയുമൊക്കെ ഒഴിവാക്കണം. നല്ല രുചിയുള്ളവയായി തോന്നുമെങ്കിലും അസിഡിറ്റി ഉണ്ടാവുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ചീര, ലെറ്റിയൂസ്, ഉലുവയില എന്നിവയുടെ മടക്കുകളില്‍ ബാക്ടീരിയ ഒളിഞ്ഞിരിക്കും. ഈ അവസ്ഥയില്‍ വേവിക്കാത്ത സാലഡുകള്‍ ഒഴിവാക്കാം. വൃത്തിയ്ക്ക് യാതൊരു ഗ്യാരന്റിയുമില്ലാത്ത ഇടങ്ങളില്‍ നിന്നും ഇവ വാങ്ങുന്നതും ഒഴിവാക്കാം. തണ്ണിമത്തന്‍, മുന്തിരി എന്നിവയില്‍ വെള്ളത്തിന്റെ അംശമുള്ളതിനാല്‍ ഈർപ്പമുള്ള വായുവില്‍ ഇത് പെട്ടെന്ന് ചീത്തയാകും.

മണ്‍സൂണ്‍ കാലത്ത് ഫ്രഷായി വേവിച്ച ചെറുചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. സൂപ്പ്, സ്റ്റൂ, കിച്ചടിയൊക്കെ കഴിക്കാം. ഇവ പെട്ടെന്ന് തന്നെ ദഹിക്കും. കാരറ്റ്, ബീന്‍സ്, മത്തങ്ങ എന്നിവയൊക്കെ നന്നായി കഴുകി വേവിച്ച് കഴിക്കാം. ഇനി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനം മികച്ച രീതിയിലാക്കാനും ഇഞ്ചി, കറുവപ്പട്ട, തുളസി എന്നിവ ചായയില്‍ ചേര്‍ത്ത് കുടിക്കാം.

Related Stories

latest news


Most Popular